കേരളത്തിലെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്/കാഷ്യർ തസ്തികയിൽ 195 ഒഴി വുകളിലേക്ക് സഹകരണ സർവിസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം 1/2020). എഴുത ്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിെൻറയും അ ടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം.
ഗ്രേഡ് അടിസ്ഥ ാനത്തിൽ 8730-22400 രൂപ മുതൽ 13350-38,300 രൂപ വരെ വിവിധ ശമ്പള നിരക്കിലാവും നിയമനം. യോഗ്യത: എസ്.എസ്.എൽ.സിയും ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷനും (ജെ.ഡി.സി). തത്തുല്യ സഹകരണ ഡിപ്ലോമക്കാരെയും പരിഗണിക്കും. അല്ലെങ്കിൽ സഹകരണം ഐച്ഛികമായുള്ള ബി.കോം ബിരുദം അല്ലെങ്കിൽ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി)/എച്ച്.ഡി.സി ആൻഡ് ബി.എം) അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപറേറ്റിവ് ട്രെയ്നിങ്ങിെൻറ എച്ച്.ഡി.സി/എച്ച്.ഡി.എം അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്സി (സഹകരണം ആൻഡ് ബാങ്കിങ്) ബിരുദം.
പ്രായപരിധി: 1-1-2020ൽ 18 വയസ്സ് തികയണം. 40 വയസ്സ് കവിയരുത്. പട്ടികജാതി/വർഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി, വിമുക്തഭടന്മാർ എന്നിവർക്ക് മൂന്നുവർഷവും വിധവകൾക്ക് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് പത്തുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സഹകരണ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാം.
82 സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkeral.orgൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പരീക്ഷാ ഫീസ് 150 രൂപ. ഒന്നിലധികം ബാങ്കുകളിലേക്ക് പരിഗണിക്കുന്നതിന് ഓരോന്നിനും 50 രൂപ അധികം നൽകണം. പട്ടികജാതി/വർഗക്കാർക്ക് 50 രൂപ വീതം മതി. ഒരു അപേക്ഷ സമർപ്പിച്ചാൽ മതി. അപേക്ഷ മാർച്ച് 31വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.