കോ​ട്ട​ൺ കോ​ർ​പ​റേ​ഷ​നി​ൽ തൊ​ഴി​ല​വ​സ​രം

കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ബേ​ലാ​പൂ​രി​ലെ (ന​വി മും​ബൈ) ദി ​കോ​ട്ട​ൺ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കോ​ർ​പ​റേ​ഷ​ന്റെ ന​വി മും​ബൈ ഹെ​ഡാ​ഫി​സി​ലും ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള ബ്രാ​ഞ്ച് ഓ​ഫി​സു​ക​ളി​ലു​മാ​യി ആ​കെ 214 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. (എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​ഇ.​ഡ​ബ്ലി​യു.​എ​സ്/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഒ​ഴി​വു​ക​ളി​ൽ സം​വ​ര​ണ​മു​ണ്ട്).

ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ: അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ (ലീ​ഗ​ൽ): 1. ഒ​ഫി​ഷ്യ​ൽ ലാം​ഗ്വേ​ജ് 1, മാ​നേ​ജ്​​മെ​ന്റ് ട്രെ​യി​നി - മാ​ർ​ക്ക​റ്റി​ങ് 11, അ​ക്കൗ​ണ്ട്സ് 20; ജൂ​നി​യ​ർ ക​മേ​ർ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടി​വ് 120, ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് - ജ​ന​റ​ൽ 20, അ​ക്കൗ​ണ്ട്സ് 40, ഹി​ന്ദി ട്രാ​ൻ​സ്ലേ​റ്റ​ർ 1.

യോ​ഗ്യ​ത: അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ -ലീ​ഗ​ൽ ത​സ്തി​ക​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നി​യ​മ​ബി​രു​ദ​വും ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. അ​ഭി​ഭാ​ഷ​ക​രാ​യി ഒ​രു​വ​ർ​ഷ​ത്തെ പ്രാ​ക്ടീ​സു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. എം.​ബി.​എ യോ​ഗ്യ​ത കൂ​ടി​യു​ള്ള​വ​ർ​ക്ക് സാ​ധ്യ​ത​യേ​റെ​യാ​ണ്. പ്രാ​യ​പ​രി​ധി 32 വ​യ​സ്സ്.

ഒ​ഫീ​ഷ്യ​ൽ ലാം​ഗ്വേ​ജ് ത​സ്തി​ക​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഹി​ന്ദി​യി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബി​രു​ദ​വും (ബി​രു​ദ​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് പ​ഠി​ച്ചി​രി​ക്ക​ണം) ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. ഹി​ന്ദി ട്രാ​ൻ​സ്ലേ​ഷ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ്രാ​യ​പ​രി​ധി 32 വ​യ​സ്സ്.

മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി-​മാ​ർ​ക്ക​റ്റി​ങ് ത​സ്തി​ക​ക്ക് എം.​ബി.​എ അ​ഗ്രി ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ്/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്.

മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി അ​ക്കൗ​ണ്ട്സ് ത​സ്തി​ക​ക്ക് യോ​ഗ്യ​ത സി.​എ/​സി.​എം.​എ പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്.

ജൂ​നി​യ​ർ ക​മേ​ർ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടി​വ് ത​സ്തി​ക​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി/​പി.​എ​ച്ച് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 45 ശ​ത​മാ​നം മ​തി) ബി.​എ​സ്‍സി അ​ഗ്രി​ക​ൾ​ച​ർ ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്.

ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് (ജ​ന​റ​ൽ) ത​സ്തി​ക​ക്ക് യോ​ഗ്യ​ത തൊ​ട്ട​മു​ക​ളി​ലേ​തു​ത​ന്നെ.

ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് (അ​ക്കൗ​ണ്ട്സ്) ത​സ്തി​ക​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​കോം. എ​സ്.​സി/​എ​സ്.​ടി/​പി.​എ​ച്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്.

ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് (ഹി​ന്ദി ട്രാ​ൻ​സ്ലേ​റ്റ​ർ) ത​സ്തി​ക​ക്ക് ഹി​ന്ദി​യി​ൽ ബി​രു​ദം (ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം) ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഹി​ന്ദി​യി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും ജേ​ണ​ലി​സ്റ്റ് പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ഭി​കാ​മ്യം. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.cotcorp.org.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ​ഫീ​സ് 1500 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 500 രൂ​പ മ​തി. ഓ​ൺ​ലൈ​നാ​യി ജൂ​ലൈ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Tags:    
News Summary - Job Opportunity in Cotton Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.