കെ-ടെറ്റ് സർട്ടിഫിക്കറ്റ്​​ കാലാവധി ആജീവനാന്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്​റ്റ്​ (കെ-ടെറ്റ്) വിജയിച്ചവരുടെ സർട്ടിഫിക്കറ്റി​െൻറ കാലാവധി ആജീവനാന്തമാക്കി സർക്കാർ ഉത്തരവ്​.

ഇതുസംബന്ധിച്ച്​ നേര​േ​ത്ത നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ്​ കെ-ടെറ്റ്​ സർട്ടിഫിക്കറ്റ്​ കാലാവധി നിലവിലുണ്ടായിരുന്ന ഏഴ്​ വർഷത്തിൽ നിന്ന്​ ആജീവനാന്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്​ ഉത്തരവിറക്കിയത്​. കാലാവധി മാറ്റുന്നതോടെ യോഗ്യത നേടിയിട്ടും ജോലി ലഭിക്കാത്തവർക്ക്​ ആശ്വാസമാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.