തിരുവനന്തപുരം: സ്കൂൾ അധ്യാപക യോഗ്യതാ പരീക്ഷയായ കെ.ടെറ്റ്, സെറ്റ് എന്നിവ എഴുതുന്ന മുഴുവൻ ഭിന്നശേഷി വിദ്യാർഥികൾക്കും പകർത്തിയെഴുത്തിന് സഹായിയെ (സ്ക്രൈബ്) അനുവദിച്ച് സർക്കാർ ഉത്തരവ്.
എല്ലാ ഭിന്നശേഷി വിഭാഗങ്ങൾക്കും ഓരോ മണിക്കൂറിനും 20 മിനിറ്റ് അധിക സമയവും അനുവദിച്ചിട്ടുണ്ട്. നേരേത്ത ഈ ആനുകൂല്യം കൈകൾക്ക് സ്വാധീനമില്ലാത്തതും മസ്തിഷ്ക സംബന്ധമായ വൈകല്യമുള്ളതുമായ ഭിന്നശേഷി വിദ്യാർഥികളിൽ നാൽപത് ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്നവർക്ക് മാത്രമാണ് അനുവദിച്ചിരുന്നത്.
ഭിന്നശേഷി നിയമത്തിലെ 17ാം വകുപ്പ് പ്രകാരം അർഹതയുള്ള എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർ സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭിന്നശേഷി നിയമത്തിന്‍റെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ആനുകൂല്യം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.