അവസരങ്ങൾ തുറന്ന് തുകൽ, പാദരക്ഷ വ്യവസായം

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തവയാണ് പാദരക്ഷയും തുകൽ ഉൽപന്നങ്ങളും. പുതുതലമുറക്ക് ഫൂട്ട് വെയർ പാദരക്ഷക്ക് മാത്രമല്ല ലൈഫ്സ്റ്റൈലിന്റെ കൂടി ഭാഗമാണ്.പാദരക്ഷ വ്യവസായത്തിന് ആഗോള സമ്പദ്ഘടനയിൽ മുൻനിര സ്ഥാനമാണുള്ളത്. പാദരക്ഷ ഉൽപാദനത്തിലും ഉപഭോഗത്തിലും ലോകവിപണിയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. 2030ഓടെ രാജ്യത്തെ തുകൽ, പാദരക്ഷ വ്യവസായ മേഖലയിൽ 4700 കോടി ഡോളറിന്റെ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആ നിലക്ക് മികച്ച പ്രഫഷനലുകളെ ധാരാളം ആവശ്യമായി വരും.

എഫ്.ഡി.ഡി.ഐ: പാദരക്ഷ രൂപകൽപന, നിർമാണം, വിപണനം ശാസ്ത്രീയമായി പഠിപ്പിക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം 1986ൽ ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഈ മേഖലക്ക് ആവശ്യമായ പ്രഫഷനലുകളെ വാർത്തെടുക്കുന്നതിനായി 12 കാമ്പസുകൾ തുറന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്റൂമുകൾ, വർക്ക്​ഷോപ്പുകൾ, ഐ.ടി ലാബുകൾ, വിദഗ്ധരായ അധ്യാപകർ തുടങ്ങിയവ കാമ്പസുകളിലുണ്ട്. 2017ൽ ദേശീയ പ്രാധാന്യമുള്ള സ്‍ഥാപന പദവി ലഭിച്ചു. ഏഴ് കാമ്പസുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി.

കാമ്പസുകളും കോഴ്സുകളും: നോയിഡ, റായ്ബറേലി, ചെന്നൈ, കൊൽക്കത്ത, രോഹ്തക്, ചിന്ത്വാര, ഗുണ, ജോധ്പൂർ, സൂറത്ത്, ബാന്തൂർ, പട്ന, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് എഫ്.ഡി.ഡി.ഐ കാമ്പസുകളുള്ളത്. വിവിധ കാമ്പസുകളിലെ കോഴ്സുകൾ ഇവയാണ്.

  • ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്): നാലുവർഷം. സ്​പെഷലൈസേഷനുകൾ-ഫുട്ട് വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, ലെതർ, ലൈഫ്സ്റ്റെൽ ആൻഡ് പ്രോഡക്ട് ഡിസൈൻ
  • ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ: നാലുവർഷം. സ്​പെഷലൈസേഷൻ-റീട്ടെയിൽ ആൻഡ് ഫാഷൻ മെർക്കൻഡൈസ്
  • മാസ്റ്റർ ഓഫ് ഡിസൈൻ (എംഡെസ്): രണ്ടുവർഷം. സ്​പെഷലൈസേഷനുകൾ-ഫൂട്ട് വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ
  • മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ: രണ്ടുവർഷം. സ്​പെഷലൈസേഷൻ-റീട്ടെയിൽ ആൻഡ് ഫാഷൻ മെർക്കൻഡൈസ്.

പ്രവേശന യോഗ്യത: ബിഡെസ്, ബി.ബി.എ പ്രവേശനത്തിന് പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്സര ഫു​ൾടൈം ഡിപ്ലോമക്കാരെയും പരിഗണിക്കും. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധ- 25.

എം.ഡെസ്, എം.ബി.എ പ്രോഗ്രാമുകളിലേക്ക് ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല.

പ്രവേശന പരീക്ഷ: 2024-25 വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യ സെലക്ഷൻ ടെസ്റ്റ് (എഐ.എസ്.ടി-2024) മേയ് 12ന് നടത്തും. പ്രവേശന നടപടികൾ ജൂണിൽ ആരംഭിക്കും.

ബി.ഡെസ്, ബി.ബി.എ കോഴ്സുകൾക്കുള്ള സെലക്ഷൻ ടെസ്റ്റിൽ അനലിറ്റിക്കൽ എബിലിറ്റി, ഡിസൈൻ/ബിസിനസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പൊതുവിജ്ഞാനം, കോംപ്രിഹെൻഷൻ, ഗ്രാമർ, യൂസേജ് എന്നിവയിൽ 150 ചോദ്യങ്ങളുണ്ടാവും.

എം.ഡെസ്,എം.ബി.എ പ്രോഗ്രാമുകൾക്കുള്ള ടെസ്റ്റിൽ വിശകലനശേഷി, ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഡിസൈൻ/മാനേജ്മെന്റ് അഭിരൂചി എന്നിവയുണ്ടാകും. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അടക്കം 31 നഗരങ്ങളിലായാണ് പരീക്ഷകേന്ദ്രങ്ങൾ.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസും വിജ്ഞാപനവും www.fddiindia.comൽ ലഭിക്കും. ഏപ്രിൽ 20 വരെ അപേക്ഷിക്കാം.

തൊഴിൽസാധ്യത: എഫ്.ഡി.ഡി.ഐ കാമ്പസുകളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് കാമ്പസ് പ്ലേസ്മെന്റ് വഴി ആകർഷകമായ ശമ്പളത്തിൽ നിയമനം ലഭിക്കും. അഡീഡാസ്, ബാറ്റ, ആക്ഷൻ, ലിബർട്ടി, റീബോക്ക് അടക്കമുള്ള നിരവധി പ്രമുഖ കമ്പനികൾ ഇതിനായി കാമ്പസുകളിലെത്താറുണ്ട്. 

Tags:    
News Summary - Leather, footwear industry opening up opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.