തിരുവനന്തപുരം: പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന നോർക്ക റൂട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് നോർക്ക റൂട്സ് ലീഗൽ കൺസൽട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു.
അബൂദബി, ഷാർജ, ദുബൈ, റിയാദ്, ദമ്മാം, ജിദ്ദ, ബഹ്റൈൻ, മസ്കത്ത്), കുവൈത്ത്, ദോഹ, മലേഷ്യ എന്നിവിടങ്ങളിലാണ് അവസരം. യോഗ്യത: മലയാളം എഴുതാനും സംസാരിക്കാനും കഴിയണം. അതത് രാജ്യത്തെ പ്രാദേശിക ഭാഷാ പ്രാവീണ്യം വേണം. അഭിഭാഷകനായി കേരളത്തിൽ കുറഞ്ഞത് രണ്ടുവർഷവും വിദേശത്ത് ഏഴുവർഷവും പരിചയം വേണം.
രേഖകളുടെ പകർപ്പും വിദേശമലയാളികൾ സാധാരണ നേരിടുന്ന നിയമപ്രശ്നങ്ങളും അവക്കുള്ള പരിഹാര സാധ്യതകളും സംബന്ധിച്ച് 200 വാക്കിൽ കുറയാത്ത മലയാളത്തിലുള്ള കുറിപ്പും അപേക്ഷയോടൊപ്പം വേണം. esection.norka@kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് മൂന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.