കൊല്ലം: ജില്ലയിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകള്‍ വഴിയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവ സെപ്റ്റംബര്‍ 30 വരെ www.eemployment.kerala.gov.in ല്‍ ഓണ്‍ലൈനായി ലഭിക്കും. രജിസ്ട്രേഷന് പുതുക്കല്‍ ടെലിഫോണ്‍/ ഇ-മെയില്‍ വഴിയും ചെയ്യാം.
അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 നകം പരിശോധനക്ക് ഹാജരാക്കിയാല്‍ മതി. 2019 ഡിസംബര്‍ 20ന് ശേഷം ജോലിയില്‍നിന്ന് വിടുതല്‍ ചെയ്യപ്പെട്ട ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ രജിസ്ട്രേഷന് പുതുക്കേണ്ടവര്‍ക്ക് ഡിസംബര്‍ 31 വരെ പുതുക്കാം. 2019 മാര്‍ച്ചിനു ശേഷം രജിസ്ട്രേഷന് പുതുക്കേണ്ട പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ ലഭിക്കും.
സ്വയംതൊഴില്‍ പദ്ധതികളുടെ വായ്പാതിരിച്ചടവ്, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം ലഭിച്ചവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ എക്സ്ചേഞ്ചുകള്‍ വഴി നേരിട്ട് ലഭിക്കുമെന്നും ജില്ല എംപ്ലോയ്മെൻറ് ഓഫിസര്‍ കെ.ആര്. അശോക് കുമാര്‍ പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക് ഫോൺ: 0474-2746789 (ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്) deeklm.emp.lbr@kerala.gov.in, 0474-2515060 (പരവൂര്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്), teeprvr.emp.lbr@kerala.gov.in എന്നീ നമ്പറുകളിലും ഇ-മെയിലിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.