ഇന്ത്യൻ ബാങ്ക് ലോക്കൽ ബാങ്ക് ഓഫിസർമാരെ നിയമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി 300 ഒഴിവുകളുണ്ട് (തമിഴ്നാട്/പുതുച്ചേരി 160, കർണാടകം 35, ആന്ധ്രപ്രദേശ്, തെലങ്കാന 50, മഹാരാഷ്ട്ര 40, ഗുജറാത്ത് 15). എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ /ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണം ലഭിക്കും. അതത് സംസ്ഥാനത്തിലായിരിക്കും നിയമനം. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.indianbank.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. ലോക്കൽ ബാങ്ക് ഓഫിസേഴ്സ്-2024 ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി സെപ്റ്റംബർ രണ്ടുവരെ അപേക്ഷിക്കാം.
സർവകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി 20-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രാദേശികഭാഷാ പ്രാവീണ്യം അഭിലഷണീയം. അപേക്ഷാഫീസ് നികുതിയുൾപ്പെടെ 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് ടെസ്റ്റ് /ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കും. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം; ലക്ഷദ്വീപിൽ കവരത്തി; കർണാടകത്തിൽ ബംഗളൂരു, ഹൂബ്ലി; തമിഴ്നാട്ടിൽ ചെന്നൈ, മധുര, തിരുനെൽവേലി പരീക്ഷാകേന്ദ്രങ്ങളാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 48,480-85,920 രൂപ ശമ്പളനിരക്കിൽ ഇന്ത്യൻ ബാങ്ക് ശാഖകളിൽ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.