ഗ്ലോബൽ ഫോർച്യൂൺ 500 പട്ടികയിൽ ഉൾപ്പെട്ട നവരത്ന കമ്പനിയായ ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡിൽ (െഎ.ഒ.സി.എൽ) മാർക്കറ്റിങ് ഒാഫിസറാവാൻ അവസരം. മാർക്കറ്റിങ്ങിൽ സ്പെഷലൈസേഷനോടു കൂടി എം.ബി.എ/ദ്വിവർഷ റഗുലർ ബിരുദാനന്തര ഡിപ്ലോമയാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതാനിരിക്കുന്നവർക്കും അപേക്ഷിക്കാം. ആകർഷകമായ ആനുകൂല്യങ്ങളാണ് െഎ.ഒ.സി.എൽ വാഗ്ദാനം ചെയ്യുന്നത്.
നിലവിൽ 24900 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിനു പുറമെ എച്ച്.ആർ.എ, മെഡിക്കൽ ബെനഫിറ്റ്സ്, ഗ്രാറ്റ്വിറ്റി, തുടങ്ങി നിരവധി ആനുകൂല്യങ്ങൾ. ആനുകൂല്യങ്ങളെല്ലാം ചേർത്ത് പരമാവധി 12 ലക്ഷം രൂപ വരെ പ്രതിവർഷം ലഭിക്കും. ഒാഫിസർ തസ്തികയിലെ ശമ്പള സ്കെയിൽ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പേ റിവിഷൻ കമ്മിറ്റി നൽകിയ ശിപാർശ അംഗീകരിക്കപ്പെട്ടാൽ അടിസ്ഥാന ശമ്പളം 60,000 രൂപ ആവും. ജോലിയിലെ മികവിന് അനുസൃതമായി ആനുകൂല്യങ്ങൾ പുറമെ.
നവംബറിൽ നടക്കുന്ന യു.ജി.സിയുടെ നെറ്റ് പരീക്ഷ എഴുതുന്നവർക്കാണ് അപേക്ഷിക്കാനാവുക. നെറ്റ് പരീക്ഷക്ക് ഉദ്യോഗാർഥികൾ മാർക്കറ്റിങ് വിഷയമായി തിരഞ്ഞെടുത്തിരിക്കണം. 2017 ജനുവരിയിൽ നെറ്റ് യോഗ്യത നേടിയവർ ഉൾപ്പെടെ നേരത്തെ നെറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാനാവില്ല.
യോഗ്യതാ പരീക്ഷയിൽ ജനറൽ, ഒ.ബി.സി വിഭാഗത്തിൽ പെടുന്നവർ 60 ശതമാനം മാർക്ക് നേടിയിരിക്കണം. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവുണ്ട്.
പ്രായപരിധി: ബിരുദതലത്തിൽ എൻജിനീയറിങ് പരീക്ഷ പാസായവർ 2018 ജൂൺ 30ന് 30 വയസ്സ് കവിയരുത്. മറ്റുള്ളവർക്ക് 26 വയസ്സാണ് പ്രായപരിധി. എൻജിനീയറിങ്ങിൽ ബിരുദമുള്ളവർ യു.ജി.സി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കുേമ്പാൾ ‘അസിസ്റ്റൻറ് പ്രഫസർ’ തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കണം. ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുകളുണ്ട്.
അപേക്ഷിക്കേണ്ട രീതി: യു.ജി.സി നെറ്റ് പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം www.iocl.com എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായാണ് അപേക്ഷ സമർപിക്കേണ്ടത്. നെറ്റ് പരീക്ഷക്ക് അപേക്ഷിക്കുേമ്പാൾ നൽകിയ വിവരങ്ങൾ അതേപടി െഎ.ഒ.സി.എല്ലിലും നൽകിയിരിക്കണം. അപേക്ഷ സമർപിക്കുന്ന മുറക്ക് ലഭ്യമാവുന്ന യുനീക് അപ്ലിക്കേഷൻ െഎ.ഡി ലഭിക്കും. അപേക്ഷയുടെ പ്രിൻറ് ഒൗട്ട് എടുത്ത്, അപേക്ഷകെൻറ ഫോേട്ടായും ഒപ്പും പതിച്ച ശേഷം സൂക്ഷിച്ചുവെക്കുക. നവംബർ 19 ആണ് െഎ.ഒ.സി.എല്ലിൽ അപേക്ഷ സമർപിക്കേണ്ട അവസാന തീയതി. െഎ.ഒ.സി.എല്ലിൽ അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസില്ല.
തിരഞ്ഞെടുപ്പ് രീതി: നവംബറിൽ നടക്കുന്ന നെറ്റ് പരീക്ഷയിൽ മാനേജ്മെൻറ് (സബ്ജക്ട്കോഡ് -17) പേപ്പറിന് അപേക്ഷിച്ചിരിക്കണം. മൂന്ന് പേപ്പറിലായി നടക്കുന്ന നെറ്റ് പരീക്ഷയിൽ ജനറൽ വിഭാഗത്തിലുള്ളവർ മൊത്തം ചുരുങ്ങിയത് 40 ശതമാനവും സംവരണവിഭാഗത്തിലുള്ളവർ 35 ശതമാനവും മാർക്ക് നേടിയിരിക്കണം.
നെറ്റ് പരീക്ഷ പാസാകുന്നവരെയാണ് െഎ.ഒ.സി.എൽ നടത്തുന്ന ഗ്രൂപ് ചർച്ച/ഗ്രൂപ് ടാസ്ക്, അഭിമുഖം എന്നിവക്ക് പരിഗണിക്കുക. നെറ്റ് പരീക്ഷയിലെ സ്കോർ, ഗ്രൂപ് ചർച്ച/ഗ്രൂപ് ടാസ്ക്, അഭിമുഖം എന്നിവയിലെ സ്കോർ അനുസരിച്ചായിരിക്കും അന്തിമ മെറിറ്റ് പട്ടിക തയാറാക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്ന് വർഷത്തെ സേവനം ഉറപ്പു നൽകി ബോണ്ട് നൽകണം. ജനറൽ വിഭാഗക്കാർ 3 ലക്ഷത്തിെൻറയും ഒ.ബി.സി വിഭാഗക്കാർ 50,000 രൂപയുടെയും ബോണ്ടാണ് സമർപിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.