കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്തിന് (CET) കീഴിലുള്ള സ്കൂൾ ഓഫ് മാനേജ്മെൻറ് ഇക്കൊല്ലം നടത്തുന്ന ദ്വിവത്സര ഫുൾടൈം/പാർട്ട്ടൈം എം.
ബി.എ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ജൂൺ 30 വരെ സമർപ്പിക്കാം. എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്.50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. എസ്.ഇ.ബി.സി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്കും എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്ക് മിനിമം പാസ്മാർക്കും മതി. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
2021 സെപ്റ്റംബർ 30നകം യോഗ്യത തെളിയിച്ചാൽ മതി. പ്രാബല്യത്തിലുള്ള ഐ.ഐ.എം-കാറ്റ്/സി മാറ്റ്/കെമാറ്റ് സ്കോർ ഉണ്ടാകണം. ജോലിയുള്ളവർക്കാണ് പാർട്ട്ടൈം എം.ബി.എ പ്രവേശനം.അപേക്ഷ ഓൺലൈനായി www.mba.cet.ac.inൽ സമർപ്പിക്കാം. പ്രോസ്പെക്ടസ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. നെഫ്റ്റ്/ആർ.ടി.ജി.എസ് മുഖാന്തരം ഓൺലൈനായി ഫീസ് അടക്കാം. ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ 120 സീറ്റുകളും പാർട്ട്ടൈം എം.ബി.എക്ക് 30 സീറ്റുകളുമുണ്ട്.
കോഴ്സ് ഫീസ് നിലവിൽ ഒന്നര ലക്ഷം രൂപയാണ്. ഇത് 1.8 ലക്ഷമായി പരിഷ്കരിച്ചേക്കാം.പഠിച്ചിറങ്ങുന്നവർക്ക് കാമ്പസ് പ്ലേസ്മെൻറ് സഹായം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.