ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, അസം റൈഫിൾസ് അടങ്ങിയ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലേക്ക് മെഡിക്കൽ ഓഫിസർ, സ്പെഷലിസ്റ്റ് തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 297 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ.
* സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (സെക്കൻഡ് ഇൻ കമാൻഡന്റ്). ഒഴിവുകൾ -5 (ജനറൽ-4, ഒ.ബി.സി -1).
* സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (ഡെപ്യൂട്ടി കമാൻഡന്റ്). ഒഴിവുകൾ-185 (ജനറൽ-83, ഒ.ബി.സി-48, ഇ.ഡബ്ല്യു.എസ് -19, എസ്.സി-24, എസ്.ടി-11).
* മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമാൻഡന്റ്). ഒഴിവുകൾ -107 (ജനറൽ-27, ഒ.ബി.സി-19, ഇ.ഡബ്ല്യു.എസ്-1, എസ്.സി-48, എസ്.ടി-7).
യോഗ്യത, സെലക്ഷൻ നടപടികൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.recruitment.itbpolice.nic.in ൽ ലഭിക്കും. ഫെബ്രുവരി 15 മുതൽ മാർച്ച് 16 വരെ നിർദേശാനുസരണം ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷഫീസ് 400 രൂപ. SC/ST/വനിതകൾ/വിമുക്തഭടന്മാർക്ക് ഫീസില്ല. മെഡിക്കൽ ഓഫിസർ തസ്തികയിൽ 10 ശതമാനം ഒഴിവുകൾ വിമുക്തഭടന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.