കോവിഡിനു ശേഷം സൈനിക റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു; നാലു വർഷ​ത്തെ ടൂർ ഓഫ് ഡ്യൂട്ടിയുമായി കരസേന

ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി നിർത്തിവെച്ച കരസേന റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു. താത്പര്യമുള്ളവർക്ക് ഹ്രസ്വകാല സൈനിക സേവനത്തിനായി 'ടൂർ ഓഫ് ഡ്യൂട്ടി' എന്ന പുതിയ റിക്രൂട്ട്‌മെന്റ് നയത്തിന് അന്തിമരൂപമായിട്ടുണ്ടെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

റിക്രൂട്ട്മെന്റ് ഷെഡ്യൂളുകൾ പൂർത്തിയായിട്ടില്ല. രാജ്യത്താകമാനം ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ റിക്രൂട്ട്മെന്റ് റാലികൾ നടത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിക്രൂട്ട്മെന്റ് മരവിപ്പിച്ചതു മൂലം കരസേനക്ക് ആൾ​ക്ഷാമം നേരിടുന്നുണ്ട്. ഇത് നേരിടുന്നതിനു കൂടിയാണ് ഹ്രസ്വകാലത്തേക്ക് മാത്രമായി റിക്രൂട്ട്മെന്റിനൊരുങ്ങുന്നത്. ആറ് മാസത്തെ പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്ക് പേഴ്സണൽ ബിലോ ഓഫീസർ (പി.ബി.ഒ.ആർ) റാങ്കിലുള്ളവരെ റിക്രൂട്ട് ചെയ്യാനാണ് ടൂർ ഓഫ് ഡ്യൂട്ടി മോഡൽ വിഭാവനം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.

ഈ സൈനികർക്ക് സേവനം പൂർത്തിയാക്കുന്ന സമയത്ത് ലക്ഷങ്ങളുടെ പിരിച്ചുവിടൽ പാക്കേജ് നൽകാനാണ് സാധ്യത. നാലു വർഷത്തെ സേവനത്തിനു ശേഷം താത്പര്യമുള്ളവർക്ക് മറ്റൊരു സ്ക്രീനിങ് കൂടി പൂർത്തിയാക്കി

സർവീസിൽ തുടരാവുന്ന സാഹചര്യവും ചർച്ചയിലുണ്ട്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. സാധാരണ ഗതിയിൽ ക്രൂട്ട് ചെയ്യപ്പെടുന്നവർ 20 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുക.

സൈന്യത്തിന് നിലവിൽ പി.ബി.ഒ.ആർ കേഡറിൽ ഏകദേശം 125,000 സൈനികരുടെ കുറവാണ് ഉള്ളത്. ഇത് ഓരോ മാസം കൂടുമ്പോഴും 5000 വീതം വധിക്കുകയാണ്. നിലവിൽ 1.2 ദശലക്ഷം സൈനികരാണ് കരസേനയിലുള്ളത്.

അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും റിക്രൂട്ട്‌മെന്റ് മരവിപ്പിച്ച നടപടി സർക്കാർ പിൻവലിച്ചിട്ടില്ല. കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ ഓരോ വർഷവും ആറ് - എട്ട് ജില്ലകൾ ഉൾക്കൊള്ളന്ന 100 റിക്രൂട്ട്‌മെന്റ് റാലികൾ വരെ സൈന്യം നടത്തിയിരുന്നു. കോവിഡ് ബാധിക്കുന്നതിന് മുമ്പ്, 2019-20ൽ 80,572 ഉദ്യോഗാർഥികളെയും 2018-19ൽ 53,431 ഉദ്യോഗാർഥികളെയും സൈന്യം റിക്രൂട്ട് ചെയ്തിരുന്നു. 

Tags:    
News Summary - Military recruitment resumes after Covid; Army with a four-year tour of duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.