കേന്ദ്ര സർവിസിൽ എം.ടി.എസ്, ഹവിൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സർവിസുകളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുകളാണുള്ളത്. എം.ടി.എസ് തസ്തികയിലെ ഒഴിവുകൾ പിന്നീട് അറിയിക്കും.

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC), സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (CBN) എന്നിവിടങ്ങളിലാണ് ഹവിൽദാർ ഒഴിവുകൾ ഉള്ളത്. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, ഓഫിസുകളിലും മറ്റുമാണ് 'എം.ടി.എസ്' നിയമനം. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് 'സി' നോൺ ഗസറ്റഡ് തസ്തികകളാണിത്.

യോഗ്യത:എസ്.എസ്.എൽ.സി/തത്തുല്യം. പ്രായപരിധി 1.1.2022ൽ 18-25. 1997 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. അപേക്ഷാഫീസ് 100 രൂപ. വനിതകൾ/SC/ST/PWD/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. വിജ്ഞാപനം https://ssc.nic.inൽ. അപേക്ഷ ഓൺലൈനായി ഏപ്രിൽ 30വരെ. ഓൺലൈനായി മേയ് രണ്ടുവരെ ഫീസ് അടക്കാം.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ ഒന്ന്) ജൂലൈയിൽ നടക്കും. 

Tags:    
News Summary - MTS in Central Service, Havildar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.