മുൻസിഫ്-മജിസ്ട്രേട്ട്: 69 ഒഴിവുകൾ

കേ​ര​ള ജു​ഡീ​ഷ്യ​ൽ സ​ർ​വി​സി​ൽ മു​ൻ​സി​ഫ്-​മ​ജി​സ്ട്രേ​ട്ട് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് ഹൈ​കോ​ട​തി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 69 ഒ​ഴി​വു​ക​ൾ. (എ​ൻ.​സി.​എ 13, നേ​രി​ട്ടു​ള്ള നി​യ​മ​നം 56). ശ​മ്പ​ള​നി​ര​ക്ക്: 77,840-1,28,680 രൂ​പ. റി​ക്രൂ​ട്മെ​ന്റ് വി​ജ്ഞാ​പ​നം www.hckrecruitment.nic.inൽ. ​

ത​സ്തി​ക​മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​നും അ​പേ​ക്ഷി​ക്കാം. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ 23 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് അം​ഗീ​കൃ​ത നി​യ​മ​ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി: 35 വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. സ്വ​ഭാ​വ​ശു​ദ്ധി​യും ആ​രോ​ഗ്യ​വു​മു​ള്ള​വ​രു​മാ​ക​ണം.

ത​സ്തി​ക​മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​ന് സ​ർ​വി​സി​ലു​ള്ള എ.​പി.​പി (ഗ്രേ​ഡ് I & II) ഹൈ​കോ​ട​തി​യി​ലെ അ​സി​സ്റ്റ​ന്റ് ര​ജി​സ്ട്രാ​ർ, മ​റ്റ് ഓ​ഫി​സ​ർ​മാ​ർ, ​പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്റ്, സെ​ക്ഷ​ൻ ഓ​ഫി​സ​ർ, ലൈ​ബ്രേ​റി​യ​ൻ, അ​ക്കൗ​ണ്ട​ന്റ്, ഗ​വ​ൺ​മെ​ന്റ് സെ​ക്ര​ട്ടേ​റി​യ​റ്റ് നി​യ​മ​വ​കു​പ്പി​ലെ സെ​ക്ഷ​ൻ ഓ​ഫി​സ​ർ, അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഓ​ഫി​സി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി/​സെ​ക്ഷ​ൻ ഓ​ഫി​സ​ർ, ജി​ല്ല കോ​ട​തി ശി​ര​സ്ത​ദാ​ർ, ഗ​വ​ൺ​മെ​ന്റ് ലോ ​കോ​ള​ജു​ക​ളി​ലെ അ​സി. പ്ര​ഫ​സ​ർ മു​ത​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അം​ഗീ​കൃ​ത നി​യ​മ​ബി​രു​ദ​മു​ള്ള​പ​ക്ഷം അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി: 54 വ​യ​സ്സ്.

Tags:    
News Summary - Munsiff-Magistrate-69 Vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.