ന്യൂഡൽഹി: രാജ്യത്ത് കോവിഡ് തീവ്രമായി വ്യപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.
കോവിഡ് പ്രതിരോധത്തിന് എം.ബി.ബി.എസ് വിദ്യാർഥികളെ പ്രയോജനപ്പെടുത്തുന്നമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. മെഡിക്കൽ ബിരുദ വിദ്യാർഥികളെയും നഴ്സിങ് വിദ്യാർഥികളെയുമാണ് കോവിഡ് പ്രതിരോധത്തിന് നിയോഗിക്കുക. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചത്.
അവസാന വർഷ മെഡിക്കൽ ബിരുദ വിദ്യാർഥികൾകളെ ടെലികൺസൾട്ടേഷൻ, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കൽ തുടങ്ങിയവക്കായി നിയോഗിക്കാനാണ് തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ഇവരുടെ ജോലി. ബി.എസ്.സി, ജനറൽ നഴ്സിങ് വിദ്യാർഥികളെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും.
കോവിഡ് ഡ്യൂട്ടിയിൽ നൂറ് ദിവസം പൂർത്തിയാക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് കോവിഡ് നാഷണൽ സർവീസ് സമ്മാൻ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.100 ദിവസത്തില്‍ അധികം കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് പ്രഥമ പരിഗണന നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.