ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജിയിൽ വിവിധ വിഷയങ്ങളിലായി കരാർവ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രഫസർമാരെ നിയമിക്കുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മികവ് തെളിയിച്ചാൽ അഞ്ചുവർഷത്തിനുശേഷം നിയമനം സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. ഫാഷൻ ഡിസൈനിങ്, ആർക്കിടെക്ചർ, ഫൈൻ ആർട്സ്, ക്ലോത്തിങ് ആൻഡ് ടെക്സ്റ്റൈൽസ്, മാസ് കമ്യൂണിക്കേഷൻ, അഡ്വർടൈസിങ് ആൻഡ് ബ്രാൻഡിങ്, ഫിലിം ഡിൈസൻ, മെക്കാനിക്കൽ എൻജിനീയറിങ്, ലെതർ ടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഫാഷൻ മാനേജ്മെൻറ്, മാർക്കറ്റിങ്, ഫിനാൻസ്, എൻട്രപ്രണർഷിപ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആയിരം രൂപയാണ് അപേക്ഷാ ഫീസ്. സംവരണവിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21.
വിശദാംശങ്ങൾക്ക് www.nift.ac.in/careers ൽ നൽകിയിരിക്കുന്ന റിക്രൂട്ട്മെൻറ് നോട്ടീസ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.