കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ് ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. അപ്രന്റീസ് ആക്ട് പ്രകാരം ഒരു വർഷത്തേക്കാണ് പരിശീലനം.
ഗ്രാജ്വേറ്റ് അപ്രന്റീസസ്: മെക്കാനിക്കൽ എൻജിനീയറിങ് -ഒഴിവുകൾ 75, ഇലക്ട്രിക്കൽ 78, സിവിൽ 27, ഇൻസ്ട്രുമെന്റേഷൻ 15, കെമിക്കൽ 9, മൈനിങ് എൻജിനീയറിങ് 44, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് 47, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 5, ഫാർമസി 14 (ആകെ 314). പ്രതിമാസ സ്റ്റൈപന്റ് 15,028 രൂപ.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്: ആകെ 318 ഒഴിവുകൾ. മെക്കാനിക്കൽ എൻജിനീയറിങ് 95, ഇലക്ട്രിക്കൽ 94, സിവിൽ 49, ഇൻസ്ട്രുമെന്റേഷൻ 9, മൈനിങ് എൻജിനീയറിങ് 25, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് 38, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് 8. പ്രതിമാസ സ്റ്റൈപൻഡ് 12,524 രൂപ.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.nlcindia.inൽ കരിയർ/ട്രെയിനീസ് ആൻഡ് അപ്രന്റീസസ് ടാബിലുണ്ട്. (പരസ്യനമ്പർ LXDC.04/2023). 2019നും 2023നും മധ്യേ ബിരുദം/ഡിപ്ലോമ യോഗ്യത നേടിയവരാവണം. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് നിവാസികൾക്ക് അപേക്ഷിക്കാം. ഓൺലൈനായി ജനുവരി 31 വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ട്, ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി ആറിനകം The General Manager, Learning and Dovelopment Centre NLC India Limited, Neyveli 607 803 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.