കേന്ദ്രസർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ജോധ്പുർ ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
അസിസ്റ്റന്റ് നഴ്സിങ് ഓഫിസർ, ഒഴിവുകൾ 20, മെഡിക്കോ സോഷ്യൽ സർവിസ് ഓഫിസർ ഗ്രേഡ് വൺ 15, ആർട്ടിസ്റ്റ് (മോഡലാർ) 14, സോഷ്യൽ വർക്കർ 2, ഡേറ്റാ എൻട്രി ഓപറേറ്റർ ഗ്രേഡ് എ 2, സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് 3, കാഷ്യർ 3, സ്റ്റോർകീപ്പർ-കം-ക്ലർക്ക് 21, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് 25.
യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികളടക്കം വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aiimsjodhpur.edu.inൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 12 വരെ അപേക്ഷ സമർപ്പിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.