ദക്ഷിണ റെയിൽവേയുടെ ചെന്നൈ (പെരമ്പൂർ) ആശുപത്രിയിലേക്ക് കോവിഡ്പ്രതിരോധ ചികിത്സക്കായി 33 മെഡിക്കൽ ഓഫിസറെയും 83 നഴ്സിങ് സൂപ്രണ്ടുമാരും അടക്കം 191 പാരാ മെഡിക്കൽ സ്റ്റാഫുകളെയും റിക്രൂട്ട് ചെയ്യുന്നു.
കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കാണ് നിയമനം. വിജ്ഞാപനം https://sr.indianrailways gov.inൽ ലഭ്യമാണ്. മെഡിക്കൽ ഓഫിസർ തസ്തികക്ക് ഏപ്രിൽ 23 വരെയും പാരാമെഡിക്കൽ തസ്തികക്ക് ഏപ്രിൽ 30 വരെയും അപേക്ഷകൾ സ്വീകരിക്കും.
പാരാമെഡിക്കൽ സ്റ്റാഫ് (1) നഴ്സിങ് സൂപ്രണ്ട്: ഒഴിവുകൾ 83. ശമ്പളം 44,900 രൂപ.
യോഗ്യത: രജിസ്ട്രേഡ് നഴ്സ് ആൻഡ് മിഡ് വൈഫ്/GNM/BSc നഴ്സിങ്, ICU/ഡയാലിസിസ് യൂനിറ്റ്/വെൻറിലേറ്ററിൽ എക്സ്പീരിയൻസുള്ളവർക്ക് മുൻഗണന. പ്രായം 1.4.2021 20-40 വയസ്സ്.
(2) ഫിസിയോ തെറപ്പിസ്റ്റ്: ഒഴിവ്-1, ശമ്പളം: 35,400 രൂപ. യോഗ്യത: ഫിസിയോ തെറപ്പിയിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-35 വയസ്സ്.
(3) ECG ടെക്നീഷ്യൻ, ഒഴിവുകൾ: 4, ശമ്പളം 25,500 രൂപ.യോഗ്യത: ECG ലബോറട്ടറി ടെക്നോളജി/കാർഡിയോളജിയിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി, പ്രായം: 18-35.
(4) ഹീമോ ഡയാലിസിസ് (Haemodialysis) ടെക്നീഷ്യൻ, ഒഴിവ് : 3. ശമ്പളം: 35,400 രൂപ. യോഗ്യത: ബി.എസ്സിയും ഹീമോഡയാലിസിസിൽ ഡിപ്ലോമായും അല്ലെങ്കിൽ പ്രമുഖ സ്ഥാപനത്തിൽനിന്നും നേടിയ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം: 20-33 വയസ്സ്.
(5) ഹോസ്പിറ്റൽ അസിസ്റ്റൻറ്: ഒഴിവുകൾ 48.
(6) ഹൗസ് കീപ്പിങ് അസിസ്റ്റൻറ് (മെഡിക്കൽ), ഒഴിവുകൾ 40. ശമ്പളം 18000 രൂപ. യോഗ്യത 10ാം ക്ലാസ് പാസായിരിക്കണം. ഐ.സി.യു/ഡയാലിസിസ് യൂനിറ്റിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.പ്രായം:18-30 വയസ്സ്.
(7) ലാബ് അസിസ്റ്റൻറ് ഗ്രേഡ് II, ശമ്പളം 21,700 രൂപ. യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടു, മെഡിക്കൽ ലബോറട്ടറി ടെക്നോളജി അംഗീകൃത ഡിപ്ലോമ. പ്രായം 18-33 വയസ്സ്.
(8)റേഡിയോഗ്രാഫർ, ഒഴിവ് 3, ശമ്പളം 29,200 രൂപ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ലസ് ടു. റേഡിയോഗ്രഫി/റേഡിയോ ഡയഗ്നോസിസ് ടെക്നോളജി ഡിപ്ലോമ. ബി.എസ്സി ബിരുദമുള്ളവർക്ക് മുൻഗണന. പ്രായം: 19-33 വയസ്സ്. എല്ലാ തസ്തികകൾക്കും സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവുണ്ട്. പാരാമെഡിക്കൽ സ്റ്റാഫുകൾക്ക് 2021 സെപ്റ്റംബർ 30 വരെയാണ് കരാർ നിയമനം.
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ തസ്തികക്ക് എം.ബി.ബി.എസ് ബിരുദവും ഐ.സി.യു വർക്കിങ് എക്സ്പീരിയൻസും വെൻറിലേറ്റർമെഷീൻ ഓപറേഷനുള്ള അറിവും ഉണ്ടാകണം.
അല്ലെങ്കിൽ എം.ബി.ബി.എസ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും മതി. ശമ്പളം 75,000 രൂപ. അപേക്ഷ ഇ-മെയിലായും ഓൺലൈനായും സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.