ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന െഎ.എസ്.ആർ.ഒക്ക് കീഴിൽ, ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻററിൽ ബിരുദധാരികൾക്ക് അവസരം. താൽക്കാലികമായാണ് നിയമനമെങ്കിലും ഭാവിയിൽ സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
തസ്തികകളും ഒഴിവുകളും:
1. സയൻറിഫിക് അസിസ്റ്റൻറ്, കെമിസ്ട്രി: 2
യോഗ്യത: കെമിസ്ട്രി മുഖ്യവിഷയമായ ബി.എസ്സി
2. സയൻറിഫിക് അസിസ്റ്റൻറ്, ഫിസിക്സ്: 1
യോഗ്യത: ഫിസിക്സ് മുഖ്യവിഷയമായ ബി.എസ്സി
3. ടെക്നിക്കൽ അസിസ്റ്റൻറ്, സിവിൽ എൻജിനീയറിങ്: 5
4. ടെക്നിക്കൽ അസിസ്റ്റൻറ്, കെമിക്കൽ എൻജിനീയറിങ്: 3
5. ടെക്നിക്കൽ അസിസ്റ്റൻറ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്: 4
6. ടെക്നിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്: 13
7. ടെക്നിക്കൽ അസിസ്റ്റൻറ്, ഫോേട്ടാഗ്രഫി: 1
മൂന്നു മുതൽ ഏഴു വരെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത.
8. ലൈബ്രറി അസിസ്റ്റൻറ്: ഒരു ഒഴിവ്. യോഗ്യത: ലൈബ്രറി സയൻസിൽ ഫസ്റ്റ് ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദം.
പ്രായപരിധി: 2017 നവംബർ 17ന് 35 വയസ്സ് കവിയാൻ പാടില്ല. കേന്ദ്ര നിയമങ്ങൾക്ക് ബാധകമായി ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.
ഒാൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ ഹാർഡ്കോപ്പി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ, റിക്രൂട്ട്മെൻറ് സെക്ഷൻ, സതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട -524 124 എന്ന വിലാസത്തിൽ അയക്കണം. നവംബർ 17 ആണ് ഒാൺലൈൻ അപേക്ഷയുടെ അവസാന തീയതി.
വിശദാംശങ്ങൾക്ക്:
www.sdsc.shar.gov.in എന്ന വെബ്സൈറ്റിൽ careers എന്ന ലിങ്ക് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.