കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി 249/2022 മുതൽ 305/2022 വരെയുള്ള വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ജൂലൈ 30ലെ സാധാണ ഗസറ്റിലും https://keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 31നകം സമർപ്പിക്കേണ്ടതാണ്. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ്: ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) (സ്റ്റേറ്റ് പ്ലാനിങ് ബോർഡ്), ലെക്ചറർ- സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് (ടെക്നിക്കൽ എജുക്കേഷൻ), അസിസ്റ്റന്റ് എൻജിനീയർ, ഇലക്ട്രിക്കൽ (തസ്തിക മാറ്റം വഴി), കെമിക്കൽ ഇൻസ്പെക്ടർ/ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ), (ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്) സീനിയർ ഡ്രില്ലർ (ഗ്രൗണ്ട് വാട്ടർ), സ്റ്റാറ്റിസ്റ്റിഷ്യൻ (കിർത്താഡ്), ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികമാറ്റം വഴി (സിവിൽ സപ്ലൈസ്), റിപ്പോർട്ടർ ഗ്രേഡ്-II (ഇംഗ്ലീഷ്) (ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്), കെയർടേക്കർ (മെയിൽ) (വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്), ഇ.സി.ജി ടെക്നീഷൻ (ഹോമിയോപ്പതി മെഡിക്കൽ കോളജ്), ബ്ലൂ പ്രിന്റർ (ഹൈഡ്രോഗ്രാഫിക് സർവേ വിങ്), ആംബുലൻസ് അസിസ്റ്റന്റ് (സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II (സിവിൽ സപ്ലൈസ് കോർപറേഷൻ), ഫിനാൻസ് മാനേജർ (കെ.എസ്.സി.ആർ.എം.എഫ് ലിമിറ്റഡ്), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ- അറബിക്, സംസ്കൃതം തസ്തികമാറ്റം വഴി (വിദ്യാഭ്യാസം), ആയുർവേദ തെറപ്പിസ്റ്റ് (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ), ഡ്രൈവർ (ജയിൽ), സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ്-II (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്), ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ്-II (ഹെൽത്ത് സർവിസസ്), വർക്ക് സൂപ്രണ്ട് (ബോയിലർ സർവേ ആൻഡ് സോയിൽ കൺസർവേഷൻ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), (വിദ്യാഭ്യാസം), ഇലക്ട്രീഷൻ (ആയുർവേദ മെഡിക്കൽ എജുക്കേഷൻ).
സ്പെഷൽ റിക്രൂട്ട്മെന്റ്: സ്റ്റോർ അറ്റൻഡർ (ഇൻഡസ്ട്രിയൽ ട്രെയ്നിങ്) (എസ്.സി/എസ്.ടി), സ്റ്റാഫ് നഴ്സ് ഗ്രേഡ്-II (ഹെൽത്ത് സർവിസസ്) (എസ്.ടി). എൻ.സി.എ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഉർദു (എസ്.സി) (ഹയർ സെക്കൻഡറി എജുക്കേഷൻ), എ.സി പ്ലാന്റ് ഓപറേറ്റർ (LC./AI) (KSFDC), സെക്യൂരിറ്റി ഗാർഡ് (വിശ്വകർമ) (ട്രാക്കോ കേബിൾ കമ്പനി), ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (ST/LC/AI/SC) മലയാളം മീഡിയം, ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) (LC/AI/SIUCN) (വിദ്യാഭ്യാസം), യു.പി സ്കൂൾ ടീച്ചർ (കന്നട മീഡിയം), (LC/AI/SIUCN/SCCC/HN), ഫാർമസിസ്റ്റ് ഗ്രേഡ്-II (ആയുർവേദം) (SCCC), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) (SC) പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് -LPS (ധീവര/SC/ST/ETB/OBC/SCCC/ വിശ്വകർമ /SC/ST) (വിദ്യാഭ്യാസം) ആയ (ETB) (വിവിധ വകുപ്പുകൾ), ബീറ്റ് ഫോറസ്റ്റ് ഓഫിസർ (മുസ്‍ലിം/ഒ.ബി.സി/വിശ്വകർമ) (വനംവകുപ്പ്). യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.