റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 450 ഒഴിവുണ്ട് (ജനറൽ 241, ഒ.ബി.സി 71, എസ്.സി 45, എസ്.ടി 56, ഇ.ഡബ്ല്യൂ.എസ് 37). കേരളത്തിൽ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം, കൊച്ചി ഓഫിസുകളിലായി 16 ഒഴിവുകളാണുള്ളത് (ജനറൽ 10, ഒ.ബി.സി 4, എസ്.ടി 1, ഇ.ഡബ്ല്യൂ.എസ് 1). നിശ്ചിത ഒഴിവുകളിൽ ഭിന്നശേഷിക്കാർക്കും (പി.ഡബ്ല്യൂ.ബി.ഡി) വിമുക്തഭടന്മാർക്കും നിയമനം ലഭിക്കും.
ദേശീയതലത്തിൽ നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ശമ്പളം: 20700-55700. തുടക്കത്തിൽ പ്രതിമാസം 47,849 രൂപ ശമ്പളം ലഭിക്കും.യോഗ്യത: 50 ശതമാനം മാർക്കിൽ ബിരുദം. എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ബി.ഡി പാസ് മാർക്ക് മതിയാകും. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. പ്രായം: 20-28. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷ/ പരീക്ഷ ഫീസ് 450 രൂപ + ജി.എസ്.ടി. എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ബി.ഡി/ വിമുക്തഭടന്മാർ 50 രൂപ + ജി.എസ്.ടി. ഒക്ടോബർ നാലുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.