അക്കാദമിക മികവുള്ള എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് ബിരുദാനന്തര ബിരുദക്കാർക്കും കേന്ദ്ര ആണവോർജവകുപ്പിൽ സയന്റിഫിക് ഓഫിസറാകാം. തെരഞ്ഞെടുക്കപ്പെടുന്നവർ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (ബാർക്) ട്രെയിനിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കണം. രണ്ട് സ്കീമുകളിലൂടെയാണ് പ്രവേശനം. സ്കീം ഒന്ന്: OCES-2024 ഓറിയന്റേഷൻ കോഴ്സ്-എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് പി.ജികാർക്കുമാണ് പ്രവേശനം. ട്രെയിനി സയന്റിഫിക് ഓഫിസർമാർക്ക് ഒരുവർഷ പരിശീലനകാലം പ്രതിമാസം 55000 രൂപ സ്റ്റൈപ്പന്റും 18000 രൂപ ബുക്ക് അലവൻസും ലഭിക്കും.
സ്കീം രണ്ട്: DAE ഗ്രാജുവേറ്റ് ഫെലോഷിപ്പ് പദ്ധതി (DGFS) 2024. സമർഥരായ എൻജിനീയറിങ് ബിരുദക്കാർക്ക് ബാർക് ട്രെയിനിങ് സ്കൂൾ പ്രോഗ്രാമിലേക്കുള്ള സെലക്ഷൻ ഇന്റർവ്യൂ വഴി പദ്ധതിയിൽ പ്രവേശിക്കാം. രണ്ടുവർഷത്തേക്ക് ഡി.എ.ഇ ഗ്രാജുവേറ്റ് ഫെലോഷിപ്പ് അനുവദിക്കും.
പ്രതിമാസം 55000 രൂപ സ്റ്റൈപ്പന്റും 40,000 രൂപ വാർഷിക കണ്ടിജൻസി ഗ്രാന്റായും ലഭിക്കും. പ്രോജക്ട് ചെലവുകൾക്കായി 4 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ടിങ് ആനുകൂല്യവുമുണ്ട്. എം.ടെക് പഠനം പൂർത്തിയാക്കുന്ന ഡി.ജി.എഫ്.എസ് ഫെലോകളെ ആണവോർജവകുപ്പിന് കീഴിലെ ബാർക്/ഐ.ജി.സി.ഐ.ആർ എന്നിവിടങ്ങളിൽ 56100 രൂപ അടിസ്ഥാന ശമ്പളത്തിൽ സയന്റിഫിക് ഓഫിസറായി നിയമിക്കും. പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും നേരിട്ട് നിയമനം ലഭിക്കും.
യോഗ്യത: 60 ശതമാനം മാർക്കിൽ/6.0 CGPAയിൽ കുറയാതെ ബി.ഇ/ബി.ടെക്/ഇന്റഗ്രേറ്റഡ് എം.ടെക്/എം.ടെക്/എം.എസ്.സി ബിരുദമെടുത്തിരിക്കണം. സയൻസ് പി.ജികാർക്ക് ബി.എസ്‍.സി തലത്തിലും 60 ശതമാനം മാർക്കിൽ കുറയാതെ വേണം. വിജ്ഞാപനം www.barcoceseexam.in ൽ. ജനുവരി 30 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.