അഗ്രികൾചറൽ റിസർച്ച് സർവിസിൽ സയന്റിസ്റ്റ് തസ്തികയിൽ 260 ഒഴിവുകളിലേക്ക് അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ/നവംബറിൽ ദേശീയതലത്തിൽ നടത്തുന്ന എ.ആർ.എസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.asrb.org.inൽ. 26ന് വൈകിട്ട് 5.30 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി, വനിതകൾ എന്നിവർക്ക് ഫീസില്ല.
യോഗ്യത: അഗ്രികൾചർ/അനുബന്ധ വിഷയങ്ങളിൽ പി.എച്ച്.ഡി. സെപ്റ്റംബർ 30നകം ഡോക്ടറൽ ബിരുദം പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. പ്രായം: 1.1.2023ൽ 21നും 35നും മധ്യേ. നിയമാനുസൃത വയസ്സിളവുണ്ട്. കർഷക/അനുബന്ധ വിഷയത്തിൽ പി.എച്ച്.ഡിയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്.
എ.ആർ.എസ് പരീക്ഷ കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ദൽഹി, നാഗ്പൂർ, ലക്നൗ, പാറ്റ്ന, ഭോപാൽ, ഭുവനേശ്വർ, വഡോദര, കൊൽക്കത്ത, ഡറാഡൂൺ, ഗുവാഹത്തി, ജോധ്പൂർ, ജമ്മു, ലുധിയാന, ശ്രീനഗർ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയുടെ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് നടപടികളും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.