ആഭ്യന്തരകാര്യ മന്ത്രാലയത്തിന് കീഴിൽ സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജർ, ഇൻഫർമേഷൻ ഡെപ്യൂട്ടി മാനേജർ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു.
സീനിയർ ഇൻഫർമേഷൻ മാനേജർ തസ്തികയിൽ ഒരു ഒഴിവും ഡെപ്യൂട്ടി ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജർ തസ്തികയിൽ രണ്ട് ഒഴിവുകളുമാണുള്ളത്. ഡൽഹിയിലെ ഒാഫിസിലേക്ക് മൂന്നു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും ബിരുദം. TOGAF പോലെ ഏതെങ്കിലും ആർക്കിടെക്റ്റ് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്. അഡ്വാൻസ്ഡ് സർട്ടിഫിക്കേഷൻസ് ഇൻഫർമേഷൻ സെക്യൂരിറ്റി സി.െഎ.എസ്.എസ്.പി, സി.െഎ.എസ്.എ, സി.െഎ.എസ്.എം, ജി.െഎ.എ.സി തുടങ്ങിയവ.ഉദ്യോഗാർഥികൾ പാസ്പോർട്ട് സൈസ് ഫോേട്ടാ പതിച്ച വിശദമായ സിവി cisd-mha@nic.in എന്ന ഇ-മെയിൽ വിലാസത്തിലോ ‘Director (Cyber & Information Security-2), Room NO. 17-A, North Block, Ministry of Home Affairs, New Delhi’ എന്ന വിലാസത്തിലോ അയക്കുക.
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: ഫെബ്രുവരി 20.
കൂടുതൽ വിവരങ്ങൾക്ക് http://mha.nic.in/ സന്ദർശിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.