റെയിൽവേ സംരക്ഷണ സേനയിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികയിൽ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (നമ്പർ RPF 01 & 2/2024) www.rrbchennai.gov.in, www.rrbthiruvananthapuram.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ആകെ 4660 ഒഴിവുകളുണ്ട്.
സബ് ഇൻസ്പെക്ടർ തസ്തികയിൽ 452 ഒഴിവുകളാണുള്ളത്. അടിസ്ഥാന ശമ്പളം 35,400 രൂപ. യോഗ്യത: സർവകലാശാല ബിരുദം. പ്രായപരിധി 1.7.2004ൽ 20-28 വയസ്സ്.
കോൺസ്റ്റബിൾ തസ്തികയിൽ 4208 ഒഴിവുകളുണ്ട്. അടിസ്ഥാനശമ്പളം 21700 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പ്രായപരിധി 1.7.2024ൽ 18-28 വയസ്സ്.
ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുള്ളവരാകണം. ഒഴിവുകളിൽ 15 ശതമാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങളിൽപെടുന്നവർക്കും സംവരണം ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമത പരീക്ഷ, ശാരീരിക അളവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
പരീക്ഷഫീസ് 500 രൂപ. വനിതകൾ/എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ/ന്യൂനപക്ഷം/സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർ (EBC) വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ബാങ്ക് ചാർജ് ഒഴികെയുള്ള തുക (ജനറൽ വിഭാഗത്തിന് 400 രൂപ) തിരികെ ലഭിക്കും.
വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഏപ്രിൽ 15 മുതൽ മേയ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒറ്റ അപേക്ഷ നൽകിയാൽ മതി. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.