തിരുവനന്തപുരം: സോഫ്റ്റ്വെയറിലെ സാേങ്കതിക തകരാറുകൾ ഹയർ സെക്കൻഡറി പരീക്ഷ മ ൂല്യനിർണയ ക്യാമ്പിലും അധ്യാപകരെ വലക്കുന്നു. ഇൗ വർഷം മുതൽ എൻ.െഎ.സി സഹായത്തോടെ നട പ്പാക്കിയ െഎ.എക്സാം സോഫ്റ്റ്വെയറാണ് മൂല്യനിർണയ ക്യാമ്പ് ചുമതലയുള്ളവർക്ക ് കുരുക്കാവുന്നത്.
മൂല്യനിർണയ ക്യാമ്പുകളിൽ പരീക്ഷക്ക് വന്ന അധ്യാപകരെ ക്യാമ്പി െൻറ പട്ടികയിൽ ചേർക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്. ബാച്ചിെൻറ ചീഫ് വന്നില്ലെങ്കിൽ സീനിയറായ ഒരാളിനെ ചീഫ് ആക്കുകയാണ് പതിവ്. എന്നാൽ, പുതിയ സോഫ്റ്റ്വെയറിൽ ഇൻവിജിലേറ്റർ ആയ ഒരാളിനെ ചീഫ് ആയി ചേർക്കുന്നതിനും തടസ്സങ്ങൾ വരുന്നുവെന്നും ഇവർ പറയുന്നു.
ചില മൂല്യനിർണയ ക്യാമ്പുകളിൽ പല വിഷയങ്ങളുടെയും മൂല്യനിർണയം പൂർത്തിയായിട്ടും അധ്യാപകരുടെ ഹാജർ പോലും ഓൺലൈനായി നൽകാൻ സാധിച്ചില്ല. അവരുടെ പേര് പോലും ചേർക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ പരീക്ഷ ചുമതലയുള്ള ജോയൻറ് ഡയറക്ടർ വാട്സ്ആപ് ഗ്രൂപ് തുടങ്ങിയെങ്കിലും അധ്യാപകർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് പരിഹാരം കാണാനോ പരിഹാരം നിർദേശിക്കാനോ മറുപടി പറയാനോ ആരും ശ്രമിക്കുന്നില്ലെന്നും ഇവർ പറയുന്നു. നേരേത്ത നിരന്തര മൂല്യനിർണയത്തിെൻറയും പ്രാക്ടിക്കലിെൻറയും മാർക്ക് ചേർക്കുന്ന ഘട്ടത്തിലും സോഫ്റ്റ്വെയർ പ്രശ്നം സൃഷ്ടിച്ചിരുന്നു. അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി നിർണയത്തിലും പുതിയ സോഫ്റ്റ്വെയറിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പരീക്ഷയുടെ തേലദിവസം വരെ ഇൗ പ്രശ്നം നീണ്ടു.
പരീക്ഷാ ഫലപ്രഖ്യാപനത്തിലും പുതിയ സോഫ്റ്റ്വെയർ പ്രശ്നം സൃഷ്ടിക്കുമോ എന്ന ആശങ്കയും അധ്യാപകർ പ്രകടിപ്പിക്കുന്നു. എന്നാൽ, പുതിയ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിലെ പരിചയക്കുറവ് മാത്രമാണ് അധ്യാപകർ പ്രകടിപ്പിക്കുന്നതെന്ന് പരീക്ഷ ജോയൻറ് ഡയറക്ടർ ഡോ. വിവേകാനന്ദൻ പറഞ്ഞു. സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും ചിലർ ചെറിയ സാേങ്കതികപ്രശ്നങ്ങൾ പെരുപ്പിച്ചുകാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.