പൊതുമേഖല ബാങ്കുകളിലേക്ക് 'ഐ.ബി.പി.എസ്' സ്പെഷലിസ്റ്റ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ തസ്തികകളിലായി 1828 ഒഴിവുകളുണ്ട്. 2022-23 വർഷത്തേക്കാണ് നിയമനം. തസ്തിക, ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ ചുവടെ:
ഐ.ടി ഓഫിസർ, ഒഴിവുകൾ 220, യോഗ്യത: എൻജിനീയറിങ് ബിരുദം/പി.ജി (കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐ.ടി/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ).
അഗ്രികൾചറൽ ഫീൽഡ് ഓഫിസർ, 884, യോഗ്യത: നാലുവർഷത്തെ ബിരുദം (അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്ബൻഡ്രി/വെറ്ററിനറി സയൻസ്/െഡയറി സയൻസ്/ഫിഷറി സയൻസ്/പി.സി കൾചർ/അഗ്രി. മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ/കോഓപറേഷൻ ആൻഡ് ബാങ്കിങ്/അഗ്രോ ഫോറസ്ട്രി/ഫോറസ്ട്രി/അഗ്രികൾചറൽ ബയോടെക്നോളജി/ഫുഡ് സയൻസ്/അഗ്രികൾചർ ബിസിനസ് മാനേജ്മെൻറ്/ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/അഗ്രികൾചറൽ എൻജിനീയറിങ്/സെറികൾചർ).
രാജ്ഭാഷ അധികാരി, 84, യോഗ്യത: പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം (ഹിന്ദി/സംസ്കൃതം). ബിരുദതലത്തിൽ ഇംഗ്ലീഷ്, ഹിന്ദി പഠിച്ചിരിക്കണം.
ലോ ഓഫിസർ, 44, യോഗ്യത: നിയമബിരുദം/എൽ.എൽ.ബി, അഭിഭാഷകരായി എൻറോൾ ചെയ്തിരിക്കണം.
എച്ച്.ആർ/േപഴ്സനൽ ഓഫിസർ 61, യോഗ്യത: പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/പി.ജി ഡിപ്ലോമ (േപഴ്സനൽ മാനേജ്മെൻറ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/എച്ച്.ആർ/എച്ച്.ആർ.ഡി/സോഷ്യൽ വർക്ക്/േലബർ ലോ).
മാർക്കറ്റിങ് ഓഫിസർ, 535, യോഗ്യത: ഫുൾടൈം എം.ബി.എ/എം.എം.എസ്/പി.ജി.ഡി.ബി.എ/പി.ജി.ഡി.ബി.എം/പി.ജി.പി.എം/പി.ജി.ഡി.എം (മാർക്കറ്റിങ്). പ്രായപരിധി 1.11.2021ൽ 20-30 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.ibps.inൽനിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. ഓൺലൈനായി നവംബർ 23 വരെ അപേക്ഷ സ്വീകരിക്കും.
ഡിസംബർ 26ന് നടത്തുന്ന പ്രിലിമിനറി പരീക്ഷ, ജനുവരി 30ന് നടത്തുന്ന മെയിൻ ഓൺലൈൻ പരീക്ഷ, തുടർന്നുള്ള ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രിലിമിനറിക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷകേന്ദ്രങ്ങളാണ്. വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.