കൽപറ്റ: ഐ.ടി.ഐകളില്‍നിന്ന് ട്രെയ്നിങ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍മേള 'സ്‌പെക്ട്രം 2022' ചൊവ്വാഴ്ച കൽപറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജോബ് ഫെയറിന്റെ ഉദ്ഘാടനം മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു നിര്‍വഹിക്കും. രാവിലെ ഒമ്പത് മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. നേരത്തേ രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം.
കൽപറ്റ, ചുള്ളിയോട് (വനിത), വെള്ളമുണ്ട എന്നീ മൂന്ന് ഗവ. ഐ.ടി.ഐകളിലെയും നാല് സ്വകാര്യ ഐ.ടി.ഐകളിലെയും (എല്‍ഡൊറാഡോ-മാനന്തവാടി, ഐടെക്-സുല്‍ത്താന്‍ ബത്തേരി, മാര്‍ അത്തനേഷ്യസ് സുല്‍ത്താന്‍ ബത്തേരി, ഡെക്കാന്‍ കൽപറ്റ) ട്രെയിനികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ഉദ്യോഗാര്‍ഥികൾ ജോബ് ഫെയറില്‍ പങ്കെടുക്കും. മുപ്പതോളം തൊഴില്‍ദായക സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍ദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ജോബ് ഫെയറില്‍ പങ്കെടുക്കാനായി spectrumjobs.org എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്തസമ്മേളനത്തില്‍ കൽപറ്റ കെ.എം.എം ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പൽ സൈതലവിക്കോയ തങ്ങള്‍, സുല്‍ത്താന്‍ ബത്തേരി മാര്‍ അത്തനേഷ്യസ് പ്രിന്‍സിപ്പൽ ബിനു ആന്റണി, മാനന്തവാടി എല്‍ഡൊറാഡോ പ്രിന്‍സിപ്പൽ മെബി മാത്യു, കെ.എം.എം ഗവ. ഐ.ടി.ഐ ഗ്രൂപ് ഇന്‍സ്ട്രക്ടര്‍ ടി.വി. ദിലീപ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.