എസ്.എസ്.സി ഓഫിസറാകാൻ നാവികസേന വിളിക്കുന്നു

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ 2025 ജൂണിലാരംഭിക്കുന്ന കോഴ്സിൽ പരിശീലനം നേടി ഷോർട്ട് സർവിസ് കമീഷൻ (എസ്.എസ്.സി) ഓഫിസറാകാം. നാവികസേനയുടെ എക്സിക്യൂട്ടിവ് എജുക്കേഷൻ ടെക്നിക്കൽ ബ്രാഞ്ചുകളിലായി ആകെ 250 ഒഴിവുകളുണ്ട്. ഓരോ ബ്രാഞ്ചിലും ലഭ്യമായ ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ:

എക്സിക്യൂട്ടിവ് ബ്രാഞ്ച്: 1. ജനറൽ സർവിസ്/ഹൈഡ്രോ കേഡർ 56. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക്. 2000 ജൂലൈ രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

2. പൈലറ്റ്-24, നേവൽ എയർ ഓപറേഷൻസ് ഓഫിസർ (എയർക്രൂ) 21, എയർട്രാഫിക് കൺട്രോളർ 20, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദം (പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിലും മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. ഇംഗ്ലീഷിനും 60 ശതമാനം മാർക്കിൽ കുറയരുത്) 2001 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. എയർട്രാഫിക് കൺട്രോളർ തസ്തികക്ക് 2000 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർക്കാണ് അവസരം.

3. ലോജിസ്റ്റിക്സ് 20, യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക്/എം.ബി.എ/എം.സി.എ/എം.എസ് സി ഐ.ടി/അല്ലെങ്കിൽ ബി.എസ് സി/ബി.കോം/ബി.എസ് സി ഐ.ടി വിത്ത് പി.ജി ഡിപ്ലോമ (ഫിനാൻസ്)/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽസ് മാനേജ്മെന്റ്). 2000 ജൂലൈ രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

4. നേവൽ ആർമമെന്റ് ഇൻസ്​പെക്ടറേറ്റ് കേഡർ 16, യോഗ്യത: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇ.ഡി, ഇൻസ്ട്രുമെ​ന്റേഷൻ മുതലായ ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക്. 10, 12 ക്ലാസുകളിലും മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയും ഇംഗ്ലീഷിന് ബി.എ/ബി.ടെക് 60 ശതമാനം മാർക്കിൽ കുറയാതെയും നേടിയിരിക്കണം. 2000 ജൂലൈ രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

എജുക്കേഷൻ ബ്രാഞ്ച്: ഒഴിവുകൾ എം.എസ് സിക്കാർക്ക് 7. യോഗ്യത: മാത്സ്/ഫിസിക്സ്/കെമിസ്ട്രി വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ പി.ജി; ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക്, എം.ടെക്കുകാർക്ക് 8. (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇ.ഡി മുതലായ വിഷയങ്ങളിൽ ബി.ടെക് ഉണ്ടാവണം). 2000 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. എം.ടെക്കുകാർ 1998 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

ടെക്നിക്കൽ ബ്രാഞ്ച്: എൻജിനീയറിങ് ജനറൽ സർവിസ്-ഒഴിവുകൾ 36, ഇലക്ട്രിക്കൽ ബ്രാഞ്ച് 42, യോഗ്യത: മെക്കാനിക്കൽ/മറൈൻ/ഇൻസ്ട്രുമെന്റേഷൻ/പ്രൊഡക്ഷൻ/എയ്റോനോട്ടിക്കൽ/എയ്റോസ്​പേസ്/ഓട്ടോമൊബൈൽസ്/മെറ്റലർജി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/അനുബന്ധ ശാഖകളിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദം. 2000 ജൂ​ലൈ രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. ഓൺലൈനായി സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം. ഒറ്റ അപേക്ഷ നൽകിയാൽ മതി.

പരിശീലനം പൂർത്തിയാക്കുന്നവരെ സബ് ലഫ്റ്റനന്റ് പദവിയിൽ SSC ഓഫിസറായി നിയമിക്കും.

Tags:    
News Summary - SSC officer in Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.