അന്തമാൻ ആൻഡ് നികോബാർ ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വേറ്റ് ട്രെയിൻഡ് ടീച്ചർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 380 ഒഴിവുകളുണ്ട്. (ജനറൽ -205, ഒ.ബി.സി -121, ഇ.ഡബ്ല്യു.എസ് -38, എസ്.ടി -16). ശമ്പളനിരക്ക്: 44,900-1,42,400 രൂപ. ഓരോ വിഷയത്തിലും ലഭ്യമായ ഒഴിവുകൾ ചുവടെ: ഹിന്ദി ലാംഗ്വേജ് -40, ഇംഗ്ലീഷ് ലാംഗ്വേജ് -45, ബംഗാളി ലാംഗ്വേജ് -3, സംസ്കൃതം -6, സോഷ്യൽ സയൻസ് (ബംഗാളി മീഡിയം) -6, സോഷ്യൽ സയൻസ് (ഹിന്ദി/ഇംഗ്ലീഷ് മീഡിയം) -93, മാത്തമാറ്റിക്സ് (ബംഗാളി) -6, മാത്തമാറ്റിക്സ് (ഹിന്ദി/ഇംഗ്ലീഷ്) -61, ലൈഫ് സയൻസ് (ബംഗാളി) -7, ലൈഫ് സയൻസ് (ഹിന്ദി/ഇംഗ്ലീഷ്) -45, ഫിസിക്കൽ സയൻസ് (ബംഗാളി) -9, ഫിസിക്കൽ സയൻസ് (ഹിന്ദി/ഇംഗ്ലീഷ്) -59. ഭിന്നശേഷിക്കാർക്ക് 15 ഒഴിവുകളിൽ നിയമനം ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ബി.എ-ബി.എഡ്/ബി.എസ്സി-ബി.എഡ് അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/ത്രിവത്സര ഇന്റഗ്രേറ്റഡ് ബി.എഡ്-എം.എഡ്. പ്രായപരിധി 30 വയസ്സ്.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://edurec.andaman.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.