പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഹൗസ് സര്ജന്മാരുടെ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി. കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഹൗസ് സര്ജന്മാര് പ്രിന്‍സിപ്പൽ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ഡോ. നീരജ കൃഷ്ണന്, ഡോ. സൗരവ് സുരേഷ്, പരിയാരം ഐ.എം.എ പ്രസിഡന്റ് ഡോ. കെ. മാധവന്, ആംസ്റ്റ പ്രസിഡന്റ് ഡോ. കെ. രമേശന് എന്നിവര്‍ സംസാരിച്ചു.
2018 ബാച്ചിലുള്ള 90 ഹൗസ് സര്ജന്മാര്ക്ക് കഴിഞ്ഞ അഞ്ച് മാസമായി സ്റ്റൈപൻഡ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക്.
ഇന്റേൺഷിപ്പില്‍ ജോലി ചെയ്യുന്ന 2017 ബാച്ചുകാര്‍ക്ക് സ്റ്റൈപൻഡ് നല്കുമ്പോൾ ഡി.എം.ഇയില്‍നിന്ന് അനുമതി ലഭിക്കുന്ന മുറക്കു മാത്രമേ 2018 ബാച്ചിലെ ഹൗസ് സര്ജന്മാർക്ക് സ്റ്റെപന്ഡിന് അര്‍ഹതയുണ്ടാകൂ എന്ന ന്യായം വിവേചനമാണെന്നും ഒരുപോലെ ജോലി ചെയ്യുന്ന രണ്ടു ബാച്ച് ഹൗസ് സര്ജന്മാരോട് വിവേചന ബുദ്ധിയോടെ പെരുമാറുന്നത് ന്യായീകരിക്കാവുന്നതല്ലെന്നും സമരക്കാർ പറഞ്ഞു. 36 മണിക്കൂര്‍ ഷിഫ്റ്റുകളിലായി രാപ്പകല്‍ രോഗിപരിചരണം നടത്തുന്ന ഹൗസ് സര്ജന്മാരാണ് മെഡിക്കല്‍ കോളജിന്റെ ജീവനാഡി. ഇവരുടെ പണിമുടക്ക് സമരം ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.