കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ) ഗാസിയാബാദ് യൂനിറ്റ്/ പാൻ ഇന്ത്യാ പ്രോജക്ടിലേക്ക് ട്രെയിനി എൻജിനീയർ/ ഓഫിസർമാരെയും പ്രോജക്ട് എൻജിനീയർമാരെയും റിക്രൂട്ട് ചെയ്യുന്നു. തസ്തികകളുടെ വിശദാംശങ്ങൾ ചുവടെ-
ട്രെയിനി എൻജിനീയർ തസ്തികയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒഴിവുകൾ -40), മെക്കാനിക്കൽ (11), കമ്പ്യൂട്ടർ സയൻസ് (19), ഡിസിപ്ലിനുകാർക്കാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ബി.ഇ/ബിടെക് ബിരുദം. ഒരുവർഷത്തേക്ക്. ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 30.11.20ൽ 25 വയസ്സ്.
ട്രെയിനി ഓഫിസർ ഗ്രേഡ്-1 തസ്തികയിൽ ഫിനാൻസ് ഡിസിപ്ലിനിൽ 6 ഒഴിവുകളുണ്ട്. യോഗ്യത: ദ്വിവത്സര ഫുൾടൈം എം.ബി.എ (ഫിനാൻസ്), ഒരുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 25 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.bel-india.in ൽ ലഭ്യമാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി https://jobapply.in/BEL2020 GZBTEPE ലിങ്കിൽ ഡിസംബർ 26 നകം സമർപ്പിക്കേണ്ടതാണ്.
അപേക്ഷാഫീസായി ട്രെയിനി എൻജിനീയർ/ഓഫിസർ തസ്തികകൾക്ക് 200 രൂപയും പ്രോജക്ട് എൻജിനീയർ തസ്തികക്ക് 500 രൂപയുമാണ് അടക്കേണ്ടത്. SC/ST/PWD വിഭാഗങ്ങൾക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.