വൈദ്യുതി മേഖലയിലും മറ്റും എൻജിനീയറാകാൻ അനുയോജ്യമായ പഠനവും വിദഗ്ധ പരിശീലനവും നൽകുന്ന സ്ഥാപനമാണ് ന്യൂഡൽഹിയിലെ സെൻട്രൽ ബോർഡ് ഒാഫ് ഇറിഗേഷൻ ആൻഡ് പവർ. കേന്ദ്ര സർക്കാറിനു കീഴിലുള്ള സ്ഥാപനമാണിത്. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/പവർ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്/ഡിപ്ലോമ നേടിയിട്ടുള്ളവർക്ക് ഇൗ സ്ഥാപനം നടത്തുന്ന ഇനി പറയുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം നേടാം. പോസ്റ്റ് ഡിേപ്ലാമ കോഴ്സിലേക്കാണ് ഡിപ്ലോമക്കാർക്ക് പ്രേവശനം ലഭിക്കുക.
േപാസ്റ്റ് ഗ്രാേജ്വറ്റ് (പി.ജി) ഡിപ്ലോമ ഇൻ തെർമൽ പവർ പ്ലാൻറ് എൻജിനീയറിങ്: കോഴ്സ് സെപ്റ്റംബർ 11ന് ആരംഭിക്കും. വൈദ്യുതി മേഖലക്കാവശ്യമായ നൈപുണ്യം പകരുകയാണ് ലക്ഷ്യം. തെർമൽ പവർ പ്ലാൻറ് എക്സിപ്മെൻറ് ഒാപറേഷൻ ആൻഡ് മെയ്ൻറനൻസ്, സേഫ്റ്റി, പ്ലാൻറ് പ്രോജക്ട് മാനേജ്മെൻറ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും. ആകെ 60 സീറ്റുകൾ. യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/കൺട്രോൾ ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/പവർ എൻജിനീയറിങ് ബ്രാഞ്ചുകളിലൊന്നിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പത്താംക്ലാസ് മുതലുള്ള എല്ലാ പരീക്ഷകളും 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിട്ടുള്ളവരാകണം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയം കൂടിയുള്ളവർക്ക് സ്േപാൺസേഡ് വിഭാഗക്കാർക്ക് നീക്കിവെച്ച സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 11.9.2017ൽ 27 വയസ്സ്. സ്പോൺസേഡുകാർക്ക് പ്രായപരിധിയില്ല. കോഴ്സ് ഫീസ് 1,80,000 രൂപ. ഇത് മൂന്ന് ഗഡുക്കളായി അടക്കാം. സ്പോൺസേഡ് വിഭാഗക്കാർക്ക് 2,40,000 രൂപയാണ് ഫീസ്. പഠനകാലാവധി 52 ആഴ്ചയാണ്.
പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം: കോഴ്സ് ഒക്ടോബർ നാലിന് ആരംഭിക്കും. പഠന കാലാവധി 26 ആഴ്ചയാണ്. പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ഒാപറേഷൻ ആൻഡ് മെയ്ൻറനൻസ്, പ്രോജക്ട് മാനേജ്മെൻറ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കും. ഒാൺ ജോബ് ട്രെയിനിങ് ലഭ്യമാണ്. ആകെ 60 സീറ്റുകൾ. യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പത്താംക്ലാസ് മുതലുള്ള പരീക്ഷകൾ 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. സ്പോൺസേഡ് വിഭാഗത്തിലേക്ക് ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രായപരിധി 4.10.2017ൽ 27 വയസ്സ്. സ്പോൺസേഡ് വിഭാഗക്കാർക്ക് പ്രായപരിധിയില്ല.
കോഴ്സ് ഫീസ് 1,40,000 രൂപ. സ്പോൺസേഡ് വിഭാഗക്കാർക്ക് 1,85,000 രൂപ. ഇൗ കോഴ്സിലേക്ക് സെപ്റ്റംബർ 15 വരെ ഒാൺലൈനായി അപേക്ഷകൾ സ്വീകരിക്കും.
േപാസ്റ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ സിസ്റ്റംസ്: കോഴ്സ് സെപ്റ്റംബർ 11ന് ആരംഭിക്കും. പഠന കാലാവധി 26 ആഴ്ച. യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ഡിേപ്ലാമ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 11.9.2017ന് 27 വയസ്സ്. കോഴ്സ് ഫീസ് 80,000 രൂപ. സ്പോൺഡേസ് വിഭാഗക്കാർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധിയില്ല. ഇവരുടെ കോഴ്സ് ഫീസ് 1,20,000 രൂപയാണ്.
എല്ലാ കോഴ്സുകൾക്കും ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷഫീസ് പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് 400 രൂപയും പോസ്റ്റ് ഡിപ്ലോമ കോഴ്സിന് 200 രൂപയുമാണ്. സി.ബി.െഎ.പി, ന്യൂഡൽഹിയിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷ ഫീസ് നൽകാം.
അപേക്ഷ ഒാൺലൈനായി www.cbip.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷ ഒാൺലൈനായി ആഗസ്റ്റ് 25 വരെ സ്വീകരിക്കും.
ഒാൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും അപേക്ഷ ഫീസിനുള്ള ഡിമാൻഡ് ഡ്രാഫ്റ്റും Director, CBIP centre of Excellence, Plot No 21, Sector --32, Gurgaon -122001 എന്ന വിലാസത്തിൽ അയക്കണം. ഹാർഡ് കോപ്പി ആഗസ്റ്റ് 31 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cbip.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.