തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിലെ അസി.എൻജിനീയർ തസ്തികയിേലക്കുള്ള ഒ.എം.ആർ പരീക്ഷ ഫെബ്രുവരി 25 നും ഒാവർസിയർ തസ്തികയിലേക്കുള്ള പരീക്ഷ മാർച്ച് നാലിനും നടക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ അഡ്വ.എം. രാജഗോപാലൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടു മുതൽ 3.15 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലാണ് പരീക്ഷ നടക്കുക. പരീക്ഷ തീയതിക്ക് 16 ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ നടപടികൾ പൂർത്തിയാക്കി രണ്ടു മാസത്തിനുള്ളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
എൻജിനീയർമാരുടെ ഏഴ് തസ്തികകളും ഒാവർസിയർമാരുടെ 29 തസ്തികകളുമാണുള്ളത്. എൻജിനീയർമാരുടെ നിയമനത്തിന് അയ്യായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഒാവർസിയർ തസ്തികയിലേക്ക് ഏഴായിരത്തോളവും. റാങ്ക് ലിസ്റ്റിന് മൂന്നു വർഷമാണ് കലാവധി. മുന്നാക്കക്കാരിലെ പിന്നാക്കസംവരണം സംബന്ധിച്ച് സർക്കാറിെൻറ നയപരമായ പുതിയ തീരുമാനം ഇൗ നിയമനങ്ങളിലുണ്ടാകില്ല. പുതിയ സംവരണക്രമം പ്രാബല്യത്തിൽ വരുന്നതിന് സർക്കാർ ഉത്തരവോ അല്ലെങ്കിൽ ദേവസ്വം ബോർഡ് ബൈലോയിൽ ഭേദഗതിയോ ഉണ്ടാകണം. അതുവരെ നിലവിലെ സംവരണമാനദണ്ഡങ്ങൾ തുടരും.
മലബാർ ദേവസ്വം ബോർഡിലേക്ക് ഒമ്പത് എക്സിക്യൂട്ടിവ് ഒാഫിസർ തസ്തികകളിലും കൊച്ചി ദേവസ്വം ബോർഡിലേക്ക് 150 ക്ഷേത്ര തസ്തികകളിലും ഒഴിവുണ്ട്. ഇവിടങ്ങളിലേക്കുള്ള നിയമന നടപടികൾ ഉടൻ ആരംഭിക്കും. ഇതുവരെ 140 ശാന്തിക്കാരുടെയും 14 ആനപ്പാപ്പാന്മാരുടെയും നിയമനം റിക്രൂട്ട്െമൻറ് ബോർഡ് നടത്തി. ദേവസ്വം ബോർഡ് ജീവനക്കാരുടെ പ്രമോഷനായുള്ള പരീക്ഷ നടത്തിപ്പിെൻറ ചുമതല നിയമത്തിൽ റിക്രൂട്ട്മെൻറിെൻറ പരിധിയിലല്ല. അതോടൊപ്പം ദേവസ്വം ബോർഡുകൾക്ക് കീഴിലെ കോളജ്, സ്കൂൾ അധ്യാപക നിയമനങ്ങളും റിക്രൂട്ട്മെൻറ് ബോർഡിനെ ഏൽപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇതിനായി നിയമഭേദഗതിയുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.