തിരുവനന്തപുരം: തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
മാത്തമാറ്റിക്സ് ടീച്ചർ: യോഗ്യത- മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദം, എൻ.ഇ.ടി/എം.ഫിൽ/ പിഎച്ച്.ഡിക്കാർക്ക് മുൻഗണന. കേൾവിശക്തി കുറവുള്ളവരെ പഠിപ്പിക്കുന്നതിൽ മുൻപരിചയം ഉണ്ടായിരിക്കണം.
ഇന്ത്യൻ സൈൻ ലാംഗ്വേജ് ടീച്ചർ: യോഗ്യത- ബധിരർക്ക് അവസരം. ഇന്ത്യൻ സൈൻ ലാംഗ്വേജിൽ എ,ബി,സി സർട്ടിഫിക്കറ്റ് നേടിയ എല്ലാ ഡിഗ്രിക്കാർക്കും അപേക്ഷിക്കാം. ബാച്ലർ ഒാഫ് ആർട്സ് ഇൻ അപ്ലൈഡ് സൈൻ ലാഗ്വേജ് സ്റ്റഡീസ് കോഴ്സ് പാസായവർക്ക് മുൻഗണന. സൈൻ ലാംഗ്വേജ് ടീച്ചിങ്ങിൽ മുൻപരിചയം ഉണ്ടായിരിക്കണം.
േപ്രാജക്ട് അസോസിയേറ്റ് ഇൻ കമ്പ്യൂട്ടർ സയൻസ്: യോഗ്യത- ബധിരരായ കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്ക് അവസരം. ഇന്ത്യൻ സൈൻ ലാംഗ്വേജിൽ സൗണ്ട് നോളജ് അറിഞ്ഞിരിക്കണം.
40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോേട്ടാ പതിച്ച വിശദമായ ബയോഡാറ്റ ‘The Executive Director, National Institute of Speech and Hearing, NISH Road, Sreekaryam P.O, Thiruvananthapuram 695017’ എന്ന വിലാസത്തിൽ ജനുവരി 15 അവസാന തീയതിക്ക് മുമ്പായി അയക്കണം.
ബയോഡാറ്റയിൽ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.