മുംബൈ: കേന്ദ്ര സർക്കാർ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന് ത്യ (സെബി) താെഴ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളനിരക്ക് 28,150-55,600 രൂപ. മാ സം 1,07,000 വരെ ശമ്പളം ലഭിക്കും. ഓഫിസർ ഗ്രേഡ് എ (അസിസ്റ്റൻറ് മാനേജർ): ജനറൽ ഒഴിവുകൾ -80, യോ ഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ മാസ്റ്റേഴ്സ് ഡിഗ്രി. നിയമം/എൻജിനീയറിങ് ബിരുദം, സി. എ/സി.എഫ്.എ/സി.എസ്/കോസ്റ്റ് അക്കൗണ്ടൻറ്. അസിസ്റ്റൻറ് മാനേജർ: ലീഗൽ, ഒഴിവുകൾ 34, യോഗ്യത -അംഗീകൃത നിയമബിരുദം.
അസിസ്റ്റൻറ് മാനേജർ (ഇൻഫർമേഷൻ ടെക്നോളജി) ഒഴിവുകൾ 22, യോഗ്യത-എൻജിനീയറിങ് ബിരുദം (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/െഎ.ടി/കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ എം.സി.എ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും കമ്പ്യൂട്ടർ/ഐ.ടിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
അസിസ്റ്റൻറ് മാനേജർ-എൻജിനീയറിങ് സിവിൽ-1, ഇലക്ട്രിക്കൽ-4, യോഗ്യത ബി.ഇ/ബി.ടെക് (സിവിൽ/ഇലക്ട്രിക്കൽ).
അസിസ്റ്റൻറ് മാനേജർ-റിസർച്ച്-5, യോഗ്യത-മാസ്റ്റേഴ്സ് ഡിഗ്രി (സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/കോമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്/ഇക്കണോമെട്രിക്സ്).
അസിസ്റ്റൻറ് മാനേജർ-ഒഫീഷ്യൽ ലാംഗ്വേജ്-1, യോഗ്യത-മാസ്റ്റേഴ്സ് ഡിഗ്രി (ഹിന്ദി/സംസ്കൃതം/ഇംഗ്ലീഷ്/ഇക്കണോമിക്സ്/കോമേഴ്സ്). ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രായപരിധി 2020 ഫെബ്രുവരി 29ന് 30 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. അപേക്ഷ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി-100 രൂപ. വിജ്ഞാപനം www.sebi.gov.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷ ഓൺലൈനായി മേയ് 31നകം സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.