കോഴിക്കോട് കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ 12 ഒഴിവുകളിലേക്ക് വാക് ഇൻ ഇൻറർവ്യൂ.
1. പ്രോജക്ട് അസി. ഒന്നാംക്ലാസ് കെമിസ്ട്രി ബിരുദം. കാലാവധി ഒരുവർഷം. ശമ്പളം-19,000 രൂപ. അഭിമുഖം 25ന്.
2. പ്രോജക്ട് ഫെേലാ: ഒന്നാംക്ലാസ് ബി.എസ്സി അഗ്രിക്കൾചർ/ബി.ടെക് അഗ്രിക്കൾചർ. കാലാവധി ഒരുവർഷം. ശമ്പളം-22,000 രൂപ. അഭിമുഖം 27ന്.
3. പ്രോജക്ട് അസി. സിവിൽ എൻജിനീയറിങ് ഡിപ്ലോമ. കാലാവധി ഒരുവർഷം. ശമ്പളം-19,000 രൂപ. അഭിമുഖം 29ന്.
4. പ്രോജക്ട് ഫെലോ: ഒന്നാംക്ലാസ് എം.എസ്സി എൻവയൺമെൻറൽ സയൻസ്. കാലാവധി ഒരുവർഷം. ശമ്പളം 22,000രൂപ. അഭിമുഖം 30 ന്.
5. പ്രോജക്ട് ഫെലോ: ഒന്നാം ക്ലാസ് എം.എസ്സി എൻവയൺമെൻറൽ സയൻസ്. ബിരുദതലത്തിൽ സുവോളജി പഠിച്ചിരിക്കണം. ശമ്പളം 22,000 രൂപ. അഭിമുഖം 30 ന്.
6. പ്രോജക്ട് ഫെലോ: ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. കാലാവധി ഒരുവർഷം. ശമ്പളം 22,000 രൂപ. അഭിമുഖം ഡിസംബർ ഒന്നിന്.
7. പ്രോജക്ട് ഫെലോ: കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. കാലാവധി ഒരുവർഷം. ശമ്പളം-22,000 രൂപ. അഭിമുഖം ഡിസംബർ രണ്ടിന്.
8. പ്രോജക്ട് ഫെലോ: എം.എസ്സി മീറ്ററോളജി/അറ്റ്മോസ്ഫറിക് സയൻസ്/ക്ലൈമറ്റ് സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദം. ശമ്പളം 22,000 രൂപ. അഭിമുഖം ഡിസംബർ മൂന്നിന്.
9. പ്രോജക്ട് ഫെലോ: റിമോട്ട് സെൻസിങ്ങിൽ എം.ടെക് ബിരുദം. പ്രവൃത്തി പരിചയം അഭികാമ്യം. ശമ്പളം: 27,800രൂപ. അഭിമുഖം ഡിസംബർ നാലിന്.
10. പ്രോജക്ട് ഫെലോ: ബി.ടെക് സിവിൽ എൻജിനീയറിങ് ബിരുദം. ഒരു വർഷമാണ് കാലാവധി. ശമ്പളം: 22,000രൂപ. അഭിമുഖം ഡിസംബർ ആറിന്.
11. പ്രോജക്ട് ഫെലോ: ബി.ടെക് സിവിൽ എൻജിനീയറിങ്/അഗ്രിക്കൾചർ എൻജിനീയറിങ് ബിരുദം. കാലാവധി ഒരുവർഷം. ശമ്പളം 22,000. അഭിമുഖം ഡിസംബർ ആറിന്.
12. ജൂനിയർ റിസർച്ച് ഫെലോ: വാട്ടർ റിസോഴ്സ് എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക് അഥവ തത്തുല്യം. ഗേറ്റ് യോഗ്യത അഭികാമ്യം.
കാലാവധി നാലുമാസം. ശമ്പളം 31,000 രൂപ. അഭിമുഖം ഡിസംബർ ഏഴിന്. ഓരോ വിഭാഗത്തിലും ഒരൊഴിവ് വീതമാണുള്ളത്. പ്രായം: 2021 ജനുവരി ഒന്നിന് 36 വയസ്സ്.
പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എം ഓഫിസിൽ രാവിലെ 10ന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2351805,2351813.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.