എൻ.ടി.പി.സി ലിമിറ്റഡിൽ വനിതകൾക്ക്​ എൻജിനീയറിങ്​ എക്​സിക്യൂട്ടിവ്​ ട്രെയി​നികളാവാം

​കേ​ന്ദ്ര ​പൊ​തു​​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ട്രെ​യി​​നി ത​സ്​​തി​ക​യി​ൽ വ​നി​ത​ക​ൾ​ക്കു മാ​ത്ര​മാ​യി സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്നു. ഗേ​റ്റ്​-2021 സ്​​കോ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ൻ. ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ഡി​സി​പ്ലി​നു​ക​ളി​ൽ 65 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​ഇ​/​ബി.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കാ​ണ്​ അ​വ​സ​രം. അ​വ​സാ​ന വ​ർ​ഷ/​സെ​മ​സ്​​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. പ്രാ​യ​പ​രി​ധി ജ​ന​റ​ൽ/​ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 27. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം www.ntpccareers.net, www.ntpc.co.in/career എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി മേ​യ്​ ആ​റി​ന​കം സ​മ​ർ​പ്പി​ക്ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്​.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ എ​ൻ.​ടി.​പി.​ടി പ്ലാ​ൻ​റു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​ന്​ നി​യോ​ഗി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 40,000-1,40,000 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ സ്​​ഥി​രം എ​ൻ​ജി​നീ​യ​ർ​മാ​രാ​യി നി​യ​മി​ക്കും. ഷി​ഫ്​​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം.

വി​ശ​ദ​മാ​യ യോ​ഗ്യ​ത​മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്​​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. വ​നി​ത​ക​ൾ​ക്കാ​യു​ള്ള ഈ ​സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെൻറി​ൽ 50 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം.

Tags:    
News Summary - Women can become Engineering Executive Trainees in NTPC Limited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.