ഗാസിയാബാദിലെ (യു.പി) അക്കാദമി ഒാഫ് സയൻറിഫിക് ആൻഡ് ഇന്നൊവേറ്റിവ് റിസർച്ചിെൻറ (എ.സി.എസ്.െഎ.ആർ) ആഭിമുഖ്യത്തിൽ സി.എസ്.െഎ.ആർ ലബോറട്ടറികളിലും മറ്റു ഗവേഷണ സ്ഥാപനങ്ങളിലുമായി 2018 ആഗസ്റ്റിലാരംഭിക്കുന്ന പിഎച്ച്.ഡി (സയൻസ് ആൻഡ് എൻജിനീയറിങ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി മേയ് 24 വരെ സ്വീകരിക്കും. ഇതുസംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://acsir.res.in/admissionsൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പിഎച്ച്.ഡി (സയൻസ്), ഡയറക്ടറേറ്റ് പിഎച്ച്.ഡി (സയൻസസ്), സ്പോൺസേഡ് പിഎച്ച്.ഡി (സയൻസ്) റെഗുലർ, പിഎച്ച്.ഡി (എൻജിനീയറിങ്). ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി പിഎച്ച്.ഡി എന്നിവയാണ് കോഴ്സുകൾ.
അപേക്ഷ ഒാൺലൈനായി http://acsir.res.in/admissions നിർദേശാനുസരണം മേയ് 24നുമുമ്പ് സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
കൂടുതൽ വിവരങ്ങൾ http://acsir.res.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.