രണ്ടുവർഷത്തെ ഇടവേളക്കുശേഷം സ്​കൂൾ വാർഷിക പരീക്ഷ നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ടെ അ​ധ്യ​യ​നം പൂ​ർ​ത്തി​യാ​ക്കി സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളു​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും.

പ​രീ​ക്ഷ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ്​ അ​വ​സാ​നി​ക്കു​ക. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ൽ വ​ർ​ക് ഷീ​റ്റ് മാ​തൃ​ക​യി​ലാ​ണ് വാ​ർ​ഷി​ക പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ. അ​ഞ്ചു​മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ൾ​ക്ക് എ​സ്.​സി.​ഇ.​ആ​ർ.​ടി​യും എ​സ്.​എ​സ്.​കെ​യും ത​യാ​റാ​ക്കി​യ ചോ​ദ്യ​പേ​പ്പ​ർ ഉ​പ​​യോ​ഗി​ച്ചാ​ണ്​ വാ​ർ​ഷി​ക പ​രീ​ക്ഷ.

എ​ൽ.​പി ക്ലാ​സി​ലെ കു​ട്ടി​ക​ൾ പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ ക്ര​യോ​ണു​ക​ൾ, ക​ള​ർ പെ​ൻ​സി​ൽ തു​ട​ങ്ങി​യ​വ ക​രു​ത​ണം. അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ൽ എ​ല്ലാ ചോ​ദ്യ​പേ​പ്പ​റു​ക​ളി​ലും ചോ​യ്സ് ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റു​ക​ളി​ൽ അ​ധി​ക ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ങ്കി​ലും ആ​ദ്യ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ട്ട്​, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ലെ ചോ​ദ്യ പേ​പ്പ​റു​ക​ളു​ടെ ഘ​ട​ന മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​ത് പോ​ലെ ആ​യി​രി​ക്കും.

സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന 34,37,570 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ പൂ​ർ​ണ അ​ർ​ഥ​ത്തി​ലു​ള്ള വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. 2020 വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ൽ​ക്ക​വെ​യാ​ണ്​ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന്​ സ്​​കൂ​ളു​ക​ൾ അ​ട​ച്ച​ത്. ബാ​ക്കി പ​രീ​ക്ഷ​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം സ്​​കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നി​ല്ല. ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ പൂ​ർ​ണ​മാ​യും ക്ലാ​സ്​ ക​യ​റ്റം ന​ൽ​കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ ഈ ​മാ​സം 30നും ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ 31നും ​ആ​രം​ഭി​ക്കും. ഇ​വ​രു​ടെ മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ 16ന്​ ​തു​ട​ങ്ങി തി​ങ്ക​ളാ​ഴ്​​ച പൂ​ർ​ത്തി​യാ​യി. കു​ട്ടി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​രീ​തി​യി​ലാ​ണ് പ​രീ​ക്ഷ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.-

Tags:    
News Summary - After a gap of two years School annual exam from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.