സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള (പെരിയ, കാസർകോട്) വിവിധ വകുപ്പുകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫീസ് 1000 രൂപ. SC/ST/PWD വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ. പ്രവേശന വിജ്ഞാപനം www.cukerala.ac.inൽ ലഭ്യമാണ്.
വകുപ്പുകളും സീറ്റുകളും: ഇക്കണോമിക്സ് -9, ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ-3, ഹിന്ദി-6, ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്-3, മലയാളം-4, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്-3, സോഷ്യൽ വർക്ക് -3, എജുക്കേഷൻ-14, ബയോകെമിസ്ട്രി ആൻഡ് മോളിക്കുലാർ ബയോളജി-7, കമ്പ്യൂട്ടർ സയൻസ്-8, എൻവയൺമെന്റൽ സയൻസ്-3, ജനോമിക് സയൻസ്-10, ജിയോളജി-4, മാത്തമാറ്റിക്സ്-11, പ്ലാന്റ് സയൻസ്-6, നിയമം-7, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ-3, ഫിസിക്സ്-16, സുവോളജി-6, കെമിസ്ട്രി-8, ലിംഗ്വിസ്റ്റിക്സ്-1.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 50%-45% മാർക്ക് മതിയാകും. ജെ.ആർ.എഫ്/നെറ്റ് യോഗ്യത നേടിയിരിക്കണം. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക് സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഓൺലൈനായി മാർച്ച് 31 വരെ സമർപ്പിക്കാം.
യു.ജി.സി/CSIR നെറ്റ്/തത്തുല്യ ദേശീയതല യോഗ്യത പരീക്ഷയെഴുതി ഗവേഷണപഠനത്തിനായി ജൂനിയർ റിസർച് ഫെലോഷിപ് നേടിയവർക്ക് പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം. ഫീസ് 1000 രൂപ. SC/STക്കാർക്ക് 500 രൂപ. ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഫീസില്ല.
പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ www.pondiuni.edu.inൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.