സിഫ്​നെറ്റിൽ ബി.എഫ്​.എസ്​സി നോട്ടിക്കൽ സയൻസ്​, വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ പ്രവേശനം

കൊച്ചിയിലെ സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിഷറീസ്​ നോട്ടിക്കൽ ആൻഡ്​​ എൻജിനീയറിങ്​ ട്രെയ്​നിങ്​ (സിഫ്​നെറ്റ്​) 2021-22 വർഷത്തെ വിവിധ കോഴ്​സുകളിലേക്ക്​ അപേക്ഷകൾ ക്ഷണിച്ചു.

ബാച്ചിലർ ഓഫ്​ ഫിഷറീസ്​ സയൻസ്​ (BFSc)/​​നോട്ടിക്കൽ സയൻസ്​, 4 വർഷം (8 സെമസ്​റ്ററുകൾ), കുസാറ്റ്​ കൊച്ചിയുമായി അഫിലിയേറ്റ്​ ചെയ്​ത്​ ഡിജി ഷിപ്പിങ്ങി​ന്‍റെ അനുമതിയോടെയാണ്​ കോഴ്​സ്​ നടത്തുന്നത്​. യു.ജി.സിയുടെ അംഗീകാരവുമുണ്ട്​. സീറ്റുകൾ-45.

യോഗ്യത: ഫിസിക്​സ്​, കെമിസ്​ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്​സ്​ വിഷയങ്ങൾക്ക്​ 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്​ടു/തത്തുല്യ ബോർഡ്​ പരീക്ഷ പാസായിരിക്കണം. യോഗ്യത പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം 17-20 വയസ്സ്​. ലാറ്ററൽ എൻട്രിക്കാർക്ക്​ 22 വയസ്സുവരെയാകാം. അപേക്ഷാഫീസ്​ 500 രൂപ. എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്ക്​ 250 രൂപ മതി.

വെസൽ നാവിഗേറ്റർ/മറൈൻ ഫിറ്റർ കോഴ്​സ്​: രണ്ടുവർഷം (നാല്​ സെമസ്​റ്ററുകൾ). DGET ന്യൂഡൽഹിയുടെ അനുമതിയോടെ NCVTയുമായി അഫിലിയേറ്റ്​ ചെയ്​താണ്​ കോഴ്​സ്​ നടത്തുന്നത്​. സിഫ്​നെറ്റ്​ കൊച്ചിക്ക്​ പുറമെ ചെന്നൈയിലും വിശാഖപട്ടണത്തും കോഴ്​സ്​ ലഭ്യമാണ്​. ഓരോ സെൻററിലും ഓരോ കോഴ്​സിനും 20 സീറ്റുകൾ വീതമുണ്ട്​.

യോഗ്യത: മാത്തമാറ്റിക്​സ്​, സയൻസ്​ വിഷയങ്ങളോടെ 40 ശതമാനം മാർക്കിൽ കുറയാതെ പത്താംക്ലാസ്​/തത്തുല്യ ബോർഡ്​ പരീക്ഷ വിജയിച്ചിരിക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം 15-20​. എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്ക്​ അഞ്ചു വർഷത്തെ ഇളവുണ്ട്​. അപേക്ഷാഫീസ്​ 300 രൂപ. എസ്​.സി/എസ്​.ടി വിദ്യാർഥികൾക്ക്​ 150 രൂപ മതി.

പ്രതിമാസം 1500 രൂപ സ്​റ്റൈപ്പൻറ്​ ലഭിക്കും​.അപേക്ഷാഫോറവും പ്രോസ്​പെക്​ടസും www.cifnet.gov.inൽനിന്നും ഡൗൺലോഡ്​ ചെയ്യാം.

അപേക്ഷ The Director, Central Institute of Fisheries Nautical and Engineering Training (CIFNET) Fine Arts Avenue, Kochi-682016 എന്ന വിലാസത്തിൽ ജൂലൈ 15നകം ലഭിക്കണം.

Tags:    
News Summary - BFSC Nautical Science, Vessel Navigator, Marine Fitter courses at cifnet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.