ബയോ ഇൻഫർമാറ്റിക്സ് പ്രഫഷനലുകളെ കണ്ടെത്താനും കഴിവുകൾ വിലയിരുത്താനും തൊഴിൽശേഷി വർധിപ്പിക്കാനും പിഎച്ച്.ഡി പഠനത്തിന് ജൂനിയർ റിസർച് ഫെലോഷിപ് ലഭ്യമാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ബയോ ടെക്നോളജി വകുപ്പിെൻറ ആഭിമുഖ്യത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ദേശീയതലത്തിൽ വിവിധ ഘട്ടങ്ങളായി നടത്തുന്ന ബയോ ഇൻഫർമാറ്റിക്സ് നാഷനൽ സർട്ടിഫിക്കേഷൻ (ബി.െഎ.എൻ.സി) 2018 പരീക്ഷയിൽ പെങ്കടുക്കുന്നതിന് ഒാൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഏപ്രിൽ 25 മുതൽ മേയ് 31വരെ രജിസ്ട്രേഷന് സമയമുണ്ട്. ബി.എൻ.സി സർട്ടിഫിക്കേഷൻ നേടുന്നവർക്ക് റിക്രൂട്ട്മെൻറുകളിലും പെങ്കടുക്കാം. പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്ത് ഫെലോഷിപ്പോടെ ഗവേഷണ പഠനമാകാം.
ഇനി പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് ബി.െഎ.എൻ.ഇ പരീക്ഷയിൽ പെങ്കടുക്കാം. ബാച്ലേഴ്സ്/മാസ്റ്റേഴ്സ് ഡിഗ്രി (ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, അഗ്രികൾചർ, വെറ്ററിനറി മെഡിസിൻ, ഫാർമസി, എൻജിനീയറിങ്/ടെക്നോളജി) ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ബയോ ഇൻഫർമാറ്റിക്സിൽ പരിശീലനമോ ഡിപ്ലോമ സർട്ടിഫിക്കറ്റോ വേണമെന്നില്ല.
പരീക്ഷ ഫീസ് 600 രൂപ. വനിതകൾക്കും ഒ.ബി.സി വിഭാഗത്തിൽപ്പെടുന്നവർക്കും 400. പട്ടികജാതി/വർഗക്കാർക്ക് 200. ഭിന്നശേഷിക്കാരെ (പി.ഡബ്ല്യു.ഡി) പരീക്ഷ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.അപേക്ഷ ഒാൺലൈനായി http://biel.nic.in/BINC.htmlൽ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. മേയ് 31വരെ അപേക്ഷകൾ സ്വീകരിക്കും.
അഞ്ചു സെക്ഷനുകളായി നടത്തുന്ന പരീക്ഷയിൽ ബയോ ഇൻഫർമാറ്റിക്സ്, ബയോളജി, ഫിസിക്കൽ ആൻഡ് കെമിക്കൽ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഷയങ്ങളിൽ പരിജ്ഞാനമളക്കുന്ന ചോദ്യങ്ങളുമുണ്ടാകും. പരീക്ഷ സിലബസ് വെബ്സൈറ്റിലുണ്ട്.
ആദ്യഘട്ട പരീക്ഷ (പേപ്പർ I) ജൂൺ 23ന് നടക്കും. ചെന്നൈ, ബംഗളൂരു, തിരുവനന്തപുരം, ഹൈദരാബാദ്, പുണെ, ഡൽഹി, ഗുവാഹതി, കൊൽക്കത്ത എന്നിവ പരീക്ഷകേന്ദ്രങ്ങളിൽപെടും. രണ്ടുമണിക്കൂറാണ് സമയം. ഒബ്ജക്ടിവ് മാതൃകയിലുള്ള ഇൗ പേപ്പറിൽ 40 ശതമാനം മാർക്കിൽകുറയാതെ നേടുന്നവരെ അടുത്ത രണ്ടാംഘട്ടം പരീക്ഷയിൽ പെങ്കടുപ്പിക്കും. ഇത് ജൂലൈ 15ന് നടത്തും. ഇതിൽ ഷോർട്ട് ആൻസർ മാതൃകയിൽ ഉത്തരമെഴുതണം. മൂന്നുമണിക്കൂർ സമയം ലഭിക്കും. ജൂലൈ 15ന് തന്നെ നടത്തുന്ന പേപ്പർ മൂന്ന് പ്രാക്ടിക്കൽ പരീക്ഷയാണ്. രണ്ട് മണിക്കൂർ സമയം ലഭിക്കും.
‘അനലറ്റിക്കൽ എബിലിറ്റിയും പ്രോഗ്രാമിങ്’ പ്രാവീണ്യവുമൊക്കെ ഇതിലൂടെ വിലയിരുത്തപ്പെടും. അന്തിമഫലം ജൂലൈ 25ന് പ്രസിദ്ധപ്പെടുത്തും.
വിജയികൾക്ക് ബി.െഎ.എൻ.സി സർട്ടിഫിക്കറ്റ് സമ്മാനിക്കും. ഉന്നതവിജയം വരിക്കുന്ന ആദ്യത്തെ 10പേർക്ക് 10,000 രൂപവീതം കാഷ് പ്രൈസും ലഭിക്കും. കൂടുതൽ വിവരങ്ങൾ http://bcil.nic.in/BINC.htmlൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.