കേന്ദ്ര ശാസ്ത്ര സാേങ്കതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്നോളജി വകുപ്പ് (DBT) 2018-19 വർഷത്തേക്കുള്ള ബയോടെക് ഇൻഡസ്ട്രിയൽ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് പരിശീലന കാലയളവ്.
പരിശീലനം നൽകാൻ താൽപര്യമുള്ള ബയോടെക് കമ്പനികൾക്കും പരിശീലനം നേടാൻ താൽപര്യമുള്ള ബയോടെക്നോളജി വിദ്യാർഥികൾക്കും ഇൗ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബയോടെക് വിദ്യാർഥികൾക്ക് പ്രായോഗികമായ തൊഴിൽ പ്രാവീണ്യം നേടുന്നതിനും വ്യവസായ രംഗത്തെ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കാനും ഇൗ അവസരം വിനിയോഗിക്കാം. പരിശീലന കാലയളവിൽ 10,000 രൂപ സ്റ്റൈപൻഡായി ലഭിക്കും. ബേയാടെക് കൺസോർട്യം ഒാഫ് ഇന്ത്യയാണ് പരിപാടി നടപ്പാക്കുന്നത്.
പരിശീലനം നൽകാൻ താൽപര്യമുള്ള ബയോടെക് കമ്പനികൾക്ക് ഇൗ പ്രോഗ്രാമിൽ (BITP) പെങ്കടുക്കുന്നതിന് www.bci/.nic.in/bitp2018/index.asp ൽ ഒാൺലൈനായി രജിസ്റ്റർ ചെയ്യാം.
ബയോടെക് കമ്പനികളിൽ പരിശീലനം നേടുന്നതിന് അംഗീകൃത വാഴ്സിറ്റിയിൽ നിന്നും ബയോടെക്നോളജിയിൽ 50 ശതമാനം മാർക്കിൽ തുല്യ സി.ജി.പി.എ (CGPA)യിൽ കുറയാതെ ബി.ഇ/ബി.ടെക്/എം.എസ്സി, എം.ടെക്/എം.വി.എസ്.സി/എം.ബി.എ യോഗ്യത നേടിയിരിക്കണം.
2017ൽ യോഗ്യത നേടിയവർക്കും 2018ൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഒാൺലൈൻ പരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷ ഒാൺലൈനായി www.bcil.ni.in/bitp2018/index.asp ൽ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ഒാൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ ബന്ധപ്പെട്ട രേഖകൾ സഹിതം സ്പീഡ് പോസ്റ്റിൽ മേയ് 20നകം കിട്ടത്തക്കവണ്ണം Mr. Manoj Gupta, Manager, Biotech Consorlium India, 5th floor, Amarat Bhavan, 210, Deen Dayal Upa dhyasa marg, New Delhi 110002 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.bci/.nic.in/bitp2018/index.asp സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.