രാജ്യത്തെ മൂന്ന് പ്രമുഖ ദേശീയ സ്ഥാപനങ്ങൾ ഇക്കൊല്ലം നടത്തുന്ന ബാച്ലർ ഒാഫ് ഫിസിയോ തെറപ്പി (ബി.പി.ടി), ബാച്ലർ ഒാഫ് ഒക്കുപേഷനൽ തെറപ്പി (ബി.ഒ.ടി), ബാച്ലർ ഒാഫ് പ്രോസ്തെറ്റിക് ആൻഡ് ഒാർത്തോടിക്സ് (ബി.പി.ഒ) ഫുൾടൈം കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി മേയ് 25 വരെ സമർപ്പിക്കാം. 2018 ജൂൺ 17 ഞായറാഴ്ച 11 മണിക്ക് ദേശീയതലത്തിൽ നടത്തുന്ന പൊതു പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് അഡ്മിഷൻ.
സ്ഥാപനങ്ങൾ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോ മോേട്ടാർ ഡിെസബിലിറ്റീസ് (എൻ.െഎ.എൽ.ഡി) കൊൽക്കത്ത, സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച് (എസ്.വി.എൻ.െഎ.ആർ.ടി.എ.ആർ), കട്ടക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഒാഫ് ലഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിെസ ബിലിറ്റീസ് (എൻ.െഎ.ഇ.പി.എം.ഡി) ചെൈന എന്നീ സ്ഥാപനങ്ങൾ 2018-19 വർഷം നടത്തുന്ന കോഴ്സുകളിലാണ് പ്രവേശനം. നാലുവർഷത്തെ കോഴ്സുകളാണിത്. ആറുമാസത്തെ ഇേൻറൺഷിപ്പുമുണ്ട്.
പ്രവേശന യോഗ്യത: അപേക്ഷകർ 1998 ജനുവരി ഒന്നിനും 2001 ഡിസംബർ 31നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിക്കും. പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 40 ശതമാനം മാർക്ക് മതി.
അപേക്ഷഫീസ് 750 രൂപ. എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് 600 രൂപ മതി. അപേക്ഷ ഒാൺലൈനായി www.niohksl.nic.inൽ മേയ് 25നുമുമ്പ് സമർപ്പിക്കാം.
ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലാണ് ടെസ്റ്റ്. ജനറൽ എബിലിറ്റി ആൻഡ് ജനറൽ നോളജസ്, ഫിസിക്സ്, കെമിസ്ട്രി, ബേയാളജി/ മാത്തമാറ്റിക്സ് വിഷയങ്ങളിൽനിന്നാണ് ചോദ്യങ്ങൾ. രണ്ടു മണിക്കൂർ സമയം ലഭിക്കും.
ആകെ 100 മാർക്കിനാണ് എൻട്രൻസ് പരീക്ഷ. തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, സെക്കന്തരാബാദ്, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവയാണ് പരീക്ഷകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾ www.niohkol.nic.in വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.