പ​വ​ൻ ഹാൻ​സ് ഹെ​ലി​കോ​പ്ട​ർ ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ബി.​എ​സ്.​സി എ​യ്റോ​നോ​ട്ടി​ക്സ്

കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ പ​വ​ൻ ഹ​ാൻ​സ് ലി​മി​റ്റ​ഡി​ന് കീ​ഴി​ലു​ള്ള മും​ബൈ​യി​ലെ ഹെ​ലി​കോ​പ്ട​ർ ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ (PHTI) 2023-24 വ​ർ​ഷ​ത്തെ എ​യ​ർ​​ക്രാ​ഫ്റ്റ് മെ​യി​ന്റ​ന​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ് (AME), ബി.​എ​സ്.​സി (എ​യ്റോ​നോ​ട്ടി​ക്സ്) കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

മൂ​ന്നു​വ​ർ​ഷ​ത്തെ ആ​റ് സെ​മ​സ്റ്റ​റു​ക​ളാ​യു​ള്ള റ​ഗു​ല​ർ കോ​ഴ്സാ​ണി​ത്. മും​ബൈ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ `GICED'യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. AMEക്ക് ​ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്റെ അ​നു​മ​തി​യും അം​ഗീ​കാ​ര​വു​മു​ണ്ട്.

പ്ര​വേ​ശ​ന യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളോ​ടെ മൊ​ത്തം 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പ്ല​സ്ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 40 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ, എ​യ്റോ​നോ​ട്ടി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും.

അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്ട​സും www.pawanhans.co.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് നി​ർ​ദേ​ശാ​നു​സ​ര​ണം അ​പേ​ക്ഷി​ക്കാം. ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ലും അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും. The Training Manager office, PHTI, Pawan Hans Helicopter Training Institute, Juhu Airport, SV. Road, Vile Parle west, Mumbai (Maharashtra). Email-Phti@pawanhans.co.in, Phone: 022-26261753/54, 9004124778/8169239315/9867006370. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 28. ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ണ്ട്.

Tags:    
News Summary - B.Sc Aeronautics at Pawan Hans Helicopter Training Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.