തിരുവനന്തപുരം: ബി.എസ്.സി നഴ്സിങ് കോഴ്സിന് സർക്കാർ/സ്വാശ്രയ കോളജുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെൻറ് നവംബർ 19ന് എൽ.ബി.എസ് സെൻറർ ജില്ല ഫെസിലിറ്റേഷൻ സെൻററുകളിൽ രാവിലെ 10ന് നടക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താലേ സ്പോട്ട് അലോട്ട്മെൻറിൽ പങ്കെടുക്കാനാവൂ. വിശദാംശങ്ങൾ www.lbscentre.kerala.gov.in http://www.lbscentre.kerala.gov.in ൽ അലോട്ട്മെൻറിനുമുമ്പ് പ്രസിദ്ധീകരിക്കും. മുൻ അലോട്ട്മെൻറുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും No objection Certificate(NOC) നിർബന്ധമായും കൊണ്ടുവരണം. അലോട്ട്മെൻറ് ലഭിക്കുന്നവർ അന്നേദിവസംതന്നെ ഫീസ് ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.