തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷ ഉടൻ നടത്തി പി.ജി പ്രവേശനത്തിന് സാഹചര്യമൊരുക്കണമെന്ന് വിദ്യാർഥികള്‍. ജൂണ്‍ മുതല്‍ പി.ജി പ്രവേശന നടപടികള്‍ തുടങ്ങുമെന്നിരിക്കെ ബി.എഡ് പരീക്ഷ തുടങ്ങാന്‍ ജൂലൈയാകും.
എന്നാല്‍, 100 പ്രവൃത്തിദിനങ്ങള്‍ പൂര്‍ത്തീകരിച്ച് മാത്രമേ ബി.എഡ് പരീക്ഷ നടത്താനാകൂവെന്നും അതിനുമുമ്പ് നടത്തിയാല്‍ ആരെങ്കിലും നിയമപരമായി ചോദ്യംചെയ്താല്‍ സര്‍ട്ടിഫിക്കറ്റിന്റെയും പഠിച്ച സ്ഥാപനത്തിന്റെയും അംഗീകാരം നഷ്ടമാകുമെന്നും പരീക്ഷ കണ്ട്രോളര് ഡോ. ഗോഡ് വിന് സാംരാജ് പറഞ്ഞു.
പഠനബോര്‍ഡ് നിര്‍ദേശപ്രകാരമാണ് പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍പഠനാവസരം നഷ്ടപ്പെടുത്താതെതന്നെ ബി.എഡ് പരീക്ഷകള്‍ നടത്തണമെന്നും ഇതിനായി ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജീകരിക്കണമെന്നുമാവശ്യപ്പെട്ട് ബി.എഡ് വിദ്യാർഥി കൂട്ടായ്മ പ്രതിനിധികള്‍ കണ്‍ട്രോളർക്ക് നിവേദനം നല്‍കിയിരുന്നു.
അപ്പോഴും 100 പ്രവൃത്തിദിവസം പൂര്‍ത്തീകരിക്കണമെന്നതാണ് കണ്ട്രോളര് പറഞ്ഞത്. സാധ്യമായ വിധത്തില്‍ ക്ലാസുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷ വേഗത്തില്‍ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.