മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/ഡിപ്ലോമ) കോഴ്സുകളിൽ 50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേതടക്കമുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഒന്നാംഘട്ട നീറ്റ്-പി.ജി ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mcc.nic.in ൽ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൗൺസലിങ് ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ വെബ്സൈറ്റിൽ ലഭ്യമാകും. ഇത് സംബന്ധിച്ച ‘എം.സി.സി’യുടെ അറിയിപ്പും വെബ്സൈറ്റിലുണ്ട്. നീറ്റ്-പി.ജി 2024 റാങ്കുകാർക്ക് ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കാം. ഫീസ് പെയ്മെന്റ്, ചോയ്സ് ഫില്ലിങ്, ലോക്കിങ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം.
പ്രവേശന നടപടികളടങ്ങിയ പ്രത്യേക കൗൺസലിങ് ബുള്ളറ്റിൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് യഥാസമയം റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.